ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ ഒരാൾ കൂടിയാണ്. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോക്ക്ഡൗൺ ആയതോടെ താരവും കൊച്ചിയിലെ തന്റെ ഫ്ലാറ്റിലാണ്. തന്റെ ഒരു ദിവസത്തെ ദിനചര്യയെക്കുറിച്ച് യൂട്യൂബ് വീഡിയോയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് രഞ്ജിനി.
രാവിലെ 7 മണിക്ക് അലാറം വച്ചിട്ട് ഒരു 10-15 മിനിറ്റ് കൂടി കിടന്നിട്ടാണ് താൻ എണീക്കാറുളളതെന്ന് രഞ്ജിനി പറയുന്നു. എഴുന്നേറ്റ ശേഷം ബെഡ് ശരിയാക്കി ഇടുന്ന പതിവ് തനിക്കില്ലെന്നും അതിനൊക്കെ മടിയുളള കൂട്ടത്തിലാണ് താനെന്നും രഞ്ജിനി പറയുന്നു. എല്ലാ ദിവസവും രാവിലെ നാരങ്ങ നീര്, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു നുള്ള് ഉപ്പ്, ചൂടുവെളളം ചേർത്തുളള പാനീയമാണ് താൻ കുടിക്കാറുളളതെന്നും രഞ്ജിനി പറഞ്ഞു.
Read More: ബോറടിച്ചിട്ടാ; ലുക്കിൽ പരീക്ഷണങ്ങൾ നടത്തി രഞ്ജിനി
തന്റെ രണ്ട് നായക്കുട്ടികളെയും വീഡിയോയിൽ രഞ്ജിനി പരിചയപ്പെടുത്തുന്നുണ്ട്. എല്ലാ ദിവസവും രാവിലെ യോഗ ചെയ്യാറുണ്ട്. അതിനുശേഷം ചായ ഉണ്ടാക്കി ബാൽക്കണിയിൽ പോയി ഇരുന്ന് കുടിക്കാറുണ്ട്. അവിടെ ഇരിക്കുമ്പോൾ മനസിന് നല്ല ഫ്രെഷ്നെസും പോസിറ്റിവിറ്റിയും തോന്നാറുണ്ടെന്ന് താരം.
ബെഡ്റൂമിലിരുന്നാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുളളത്. അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അവിടെയാണ് ടിവിയുളളത്. ടിവി കണ്ടാണ് താൻ ഭക്ഷണം കഴിക്കാറുളളതെന്നും രഞ്ജിനി പറയുന്നു.
അടുത്തിടെ, താൻ പ്രണയത്തിലാണെന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നു. പതിനാറു വർഷമായി പരിചയമുള്ള ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരൻ. “ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.”
“ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.” കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറയുന്നു.