പ്രണയ ജീവിതം രണ്ടു വർഷം തികഞ്ഞതിന്റെ സന്തോഷത്തിലാണ് രഞ്ജിനി ഹരിദാസ്. കാമുകൻ ശരത്തിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് രഞ്ജിനി സന്തോഷം പങ്കിട്ടത്. ഭ്രാന്തമായ സ്നേഹവും സന്തോഷവും ചിരിയും എന്നീ ഹാഷ്ടാഗുകളും രഞ്ജിനി ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.
2020 ലെ വാലന്റൈൻസ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. പതിനാറു വർഷമായി രഞ്ജിനിയുടെ സുഹൃത്താണ് ശരത്.
“ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.”
“ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.” കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി പറഞ്ഞതിങ്ങനെ.
മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More: അമ്മയുടെ ക്യാമറക്കണ്ണുകളിൽ അതി സുന്ദരിയായി രഞ്ജിനി ഹരിദാസ്; ചിത്രങ്ങൾ