scorecardresearch
Latest News

കൂട്ടുകാരന്റെ ജന്മദിനം ആഘോഷമാക്കി രഞ്ജിനി ഹരിദാസ്; ചിത്രങ്ങൾ

കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് പ്രണയിതാവിനെ രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas boy friend, Sharath Pulimood, Ranjini Haridas Sharath Pulimood

മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ, തന്റെ കൂട്ടുകാരൻ ശരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് രഞ്ജിനി. ശരത്തിനൊപ്പമുള്ള ഒരു പൂൾ ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്.

ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും രഞ്ജിനി ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ ആണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞത്.

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

പതിനാറു വർഷമായി രഞ്ജിനിയുടെ സുഹൃത്താണ് ശരത്. “ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.”

“ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.” കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി പറഞ്ഞതിങ്ങനെ.

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam
Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam
Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

കല്യാണം കഴിക്കുക എന്ന ആശയം തനിക്കിപ്പോഴും സ്വീകാര്യമായ ഒന്നല്ലെന്നും അതിന്റെ നിയമവശങ്ങൾ ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

“കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. നാളയെ കുറിച്ച് പറയാന്‍ ഞാൻ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല.”

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Ranjini haridas celebrates her boyfriend sharath pulimood s birthday