മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
രഞ്ജിനിയുടെ സഹോദരൻ ശ്രീപ്രിയൻ വിവാഹിതനായിരിക്കുകയാണ്. ബ്രീസ് ജോർജാണ് വധു. ഗായകരായ രഞ്ജിനി ജോസ്, ശ്രീനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

2020 ലെ വാലന്റൈൻസ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ചും രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. പതിനാറു വർഷമായി രഞ്ജിനിയുടെ സുഹൃത്താണ് ശരത്.
“ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല” എന്നാണ് രഞ്ജിനി കുറിച്ചത്.