മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ, രഞ്ജിനി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പുതിയ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. മുടി മുഴുവൻ കളഞ്ഞ് മൊട്ടയടിച്ച രീതിയിലുള്ള ഒരു ചിത്രമാണ് രഞ്ജിനി പങ്കു വച്ചിരിക്കുന്നത്. ബോറടിച്ചപ്പോൾ ചെയ്തതാണ് എന്ന് അടിക്കുറിപ്പിലും വ്യക്കമാക്കുന്നുണ്ട്. എന്നാൽ ചിത്രം ഒർജിനൽ ആണോ, അതോ എഡിറ്റഡ് ആണോ എന്ന കാര്യം വ്യക്തമല്ല.
ചിത്രത്തിനൊപ്പം കൊടുത്തിരിക്കുന്ന സ്നാപ് ചാറ്റ് എന്ന ഹാഷ് ടാഗ് ആണ് ഇത്തരത്തില്‍ ഒരു സംശയം ഉണ്ടാവാന്‍ കാരണം. മാത്രമല്ല, ചിത്രത്തില്‍ കാണുന്ന ഒരു സ്മൂത്ത്‌നെസ്/തിളക്കം ഒരു ഫില്‍ട്ടര്‍ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എന്നും തോന്നും. എന്തായാലും ചിത്രം ഒറ്റനോട്ടത്തില്‍ ‘രഞ്ജിനി മൊട്ടയടിച്ചോ?’ എന്ന പ്രതികരണമാണ് ഉണ്ടാക്കുക.
അടുത്തിടെ, ഫ്‌ളവേഴ്‌സ് ചാനലില്‍ ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടിയുടെ അവതാരകയായി എത്തിയും രഞ്ജിനി ശ്രദ്ധ നേടിയിരുന്നു.
Read more: ഞാൻ പ്രണയത്തിലാണ്, വിവാഹിതയാകാൻ പ്ലാനില്ല; വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്