scorecardresearch

ദൂരദർശനിൽ രാമായണം വീണ്ടും സംപ്രേഷണം ചെയ്യുന്നു

നാളെ മുതലാണ് സംപ്രേഷണം. ഒരു എപ്പിസോഡ് രാവിലെ 9 മുതൽ 10 വരെയും അടുത്ത എപ്പിസോഡ് രാത്രി 9 മുതൽ 10 വരെയുമാണ് സംപ്രേഷണം

Ramayana, ie malayalam

ന്യൂഡൽഹി: പുരാണകഥയായ രാമായണം ദൂരദർശനിൽ വീണ്ടും സംപ്രേഷണം ചെയ്യുന്നു. ഡിഡി നാഷണലിൽ രാമായണം മാർച്ച് 28 മുതൽ ദിവസം രണ്ടു തവണ സംപ്രേഷണം ചെയ്യുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാമായണവും മഹാഭാരതവും വീണ്ടും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പുതിയ തീരുമാനം.

Read Also: ‘നിങ്ങളിലാർക്കാ നന്നായി അലക്കാൻ അറിയുന്നത്?’ റഹ്മാന് ഇതൊക്കെ ഈസിയാണ്

”പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് നാളെ മുതൽ രാമായണം വീണ്ടും പ്രക്ഷേപണം തുടങ്ങുന്നു. ഒരു എപ്പിസോഡ് രാവിലെ 9 മുതൽ 10 വരെയും അടുത്ത എപ്പിസോഡ് രാത്രി 9 മുതൽ 10 വരെയുമാണ് സംപ്രേഷണം ചെയ്യുക” ജാവദേക്കർ ട്വീറ്റ് ചെയ്തു.

1987-88 കാലത്ത് ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന പുരാണ പരമ്പരയാണ് രാമായണം. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത പരമ്പരയിൽ അരുൺ ഗോവിൽ, ദീപിക ചിക്ഹാലിയ, സുനിൽ ലാഹ്‌രി എന്നിവരായിരുന്നു രാമൻ, സീത, ലക്ഷ്മൺ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വർഷങ്ങൾക്കുശേഷമാണ് രാമായണം പുനഃസംപ്രേഷണം ചെയ്യുന്നത്.

അടുത്തിടെ രാമായണം സീരിയലിലെ താരങ്ങൾ ദി കപിൽ ശർമ ഷോയിൽ പങ്കെടുത്തിരുന്നു. വർഷങ്ങൾക്കുശേഷം രാമനും സീതയും ലക്ഷ്മണും വീണ്ടും ഒത്തുചേർന്നപ്പോൾ സോഷ്യൽ മീഡിയ അത് ആഘോഷമാക്കുകയും ചെയ്തു.

Ramayana, ie malayalam

രാമാനന്ദ് സാഗർ എഴുതി നിർമാണവും സംവിധാനവും നിർവഹിച്ച പരമ്പരയിൽ ധാര സിങ്ങാണ് ഹനുമാന്റെ വേഷം ചെയ്തത്. ലളിത പവാറാണ് മന്ദാരയായും അരവിന്ദ് ത്രിവേദിയാണ് രാവണനായും വേഷമിട്ടത്.

Read in English: On public demand, Ramayana set to air on DD National from March 28

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Ramayana set to air on dd national from march 28

Best of Express