രാമായണം സീരിയൽ താരം ശ്യാം സുന്ദർ കലാനി അന്തരിച്ചു. ദൂരദർശൻ സംപ്രേക്ഷണം ചെയ്ത രാമായണം സീരിയലിൽ ഇരട്ട സഹോദന്മാരായ സുഗ്രീവന്റെയും ബാലിയുടെയും വേഷം ചെയ്തിരുന്ന നടനാണ് ശ്യാം സുന്ദർ. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
രാമായണം സീരിയലിൽ ശ്യാം സുന്ദറിനൊപ്പം പ്രവർത്തിച്ച അരുൺ ഗോവിൽ, സുനിൽ ലാഹ്‌രി, ദീപിക ചിക്‌ലിയ തുടങ്ങി നിരവധി പേർ താരത്തിന് അനുശോചനം രേഖപ്പെടുത്തികൊണ്ട് രംഗത്തുവന്നിട്ടുണ്ട്. രാമായണം സീരിയലിൽ ലക്ഷ്മണന്റെ വേഷമാണ് സുനിൽ ലാഹ്‌രി അവതരിപ്പിച്ചത്. സീതയെ അവതരിപ്പിച്ച കലാകാരിയാണ് ദീപിക ചിക്‌ലിയ.
Sad to know about demise of Mr. Shyam Sundar who played the role of Sugreev in Ramanand Sagar’s “Ramayan”… A very fine person and a gentleman. May his soul rest in peace.
— Arun Govil (@arungovil12) April 9, 2020
ലോക്‌ഡൗൺ കാലത്ത് രാമായണം എന്ന എക്കാലത്തെയും ജനപ്രിയസീരിയൽ പുനസംപ്രേക്ഷണം ചെയ്തുവരികയാണ് ദൂരദർശൻ. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത ‘രാമായണ’ത്തിനൊപ്പം തന്നെ ബി ആർ ചോപ്ര ഒരുക്കിയ മഹാഭാരതവും ദൂരദർശൻ പുനസംപ്രേക്ഷണം ചെയ്യുകയാണ് ഇപ്പോൾ.