scorecardresearch

Latest News

സാന്ത്വനം സീരിയൽ താരം രക്ഷ രാജ് വിവാഹിതയായി

പരമ്പരയിൽ അപ്പു എന്ന കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിക്കുന്നത്

raksha raj, serial actress, ie malayalam

സാന്ത്വനം സീരിയൽ താരം രക്ഷ രാജ് വിവാഹിതയായി. അർക്കജാണ് വരൻ. കോഴിക്കോട് സ്വദേശിയായ അർക്കജ് ബാംഗ്ലൂരിൽ ഐടി പ്രൊഫനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിലൊന്നാണ് സാന്ത്വനം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സാന്ത്വനം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയത്. പരമ്പരയിൽ അപ്പു എന്ന കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിക്കുന്നത്.

അഭിനയത്തിനു പുറമേ മോഡലിങ്ങിലും വളരെ സജീവമാണ് രക്ഷ. ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ചില സിനിമകളിലും രക്ഷ അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Raksha raj santhwanam serial actress marriage