മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ദേവിക നമ്പ്യാർ വിവാഹിതയായി. ഗായകൻ വിജയ് മാധവൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സെറ്റും മുണ്ടുമായിരുന്നു ദേവികയുടെ വിവാഹവേഷം. കസവ് മുണ്ടും നേര്യതുമായിരുന്നു വിജയ്യുടെ വേഷം. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയിലിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവികയാണ്. തുളസി എന്ന കഥാപാത്രത്തിലൂടെ ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് സീരിയലിലേക്കുളള ദേവികയുടെ തുടക്കം.
അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകനാണ് വിജയ്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ദേവിക മുൻപ് പറഞ്ഞിരുന്നു.
Read More: സാരിയിലുള്ള ചിത്രങ്ങളുമായി ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ താരം