മിനിസ്ക്രീൻ പ്രേക്ഷകർ എന്നും ഓർക്കുന്ന നടിയാണ് പ്രിയ മോഹൻ. നായികയായും വില്ലത്തിയായുമൊക്കെ നിരവധി സീരിയലുകളിൽ തിളങ്ങിയ പ്രിയ അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ നടനായ നിഹാലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ചിത്രമായ ‘മെമ്മറീസ്’ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് നിഹാല്‍.
ഇപ്പോഴിതാ, ജയ്‌പൂർ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പ്രിയ മോഹൻ.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
കഴിഞ്ഞ ഡിസംബറിൽ പ്രിയയ്ക്കും നിഹാലിനുമൊപ്പം പോളണ്ടിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും പൂർണിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിഹാലും വ്ലോഗിലൂടെ യാത്രാനുഭവങ്ങൾ പങ്കുവച്ചിരുന്നു.
രണ്ടു വയസ്സുകാരനായ വർധൻ എന്നു വിളിക്കുന്ന വേദ് ആണ് പ്രിയ- നിഹാൽ ദമ്പതികളുടെ മകൻ.
Read more: കേരളം മുതൽ കൊറിയവരെ, പനമ്പിള്ളിയിൽ നിന്നും പോളണ്ടിലേക്ക്; എല്ലാ യാത്രകളുടെയും സൂത്രധാരൻ