Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

കറുത്തമുത്ത് സീരിയലിലെ ഒരിക്കലും മറക്കാനാവാത്ത ആ പേര് മകന് നൽകി പ്രദീപ് ചന്ദ്രൻ

എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് സീരിയലാണ് നടന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്

pradeep chadran,ie malayalam

കറുത്ത മുത്ത് പരമ്പരയിലെ അഭിറാം ഐപിഎസ് എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. ആ കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് ചന്ദ്രനും അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേരാണിത്. തന്റെ മകനും ഈ പേര് അദ്ദേഹം നൽകിയത് അതുകൊണ്ടാണ്. എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിന്നു ഈ കഥാപാത്രമെന്നും അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചുവെന്നും മകന്റെ പേര് വെളിപ്പെടുത്തി കൊണ്ട് പ്രദീപ് ചന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

”ഇന്നലെ (14.05.2021) ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു.. ഇടത്തേ കാതിൽ വെറ്റില വച്ച് വലതു കാതിൽ മൂന്നു പ്രാവശ്യം പേര് ചൊല്ലി .. “അഭിറാം .. അഭിറാം.. അഭിറാം.. ” അതെ .. എന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേര് .. “കറുത്തമുത്ത്” എന്ന ഏഷ്യാനെറ്റ് സീരിയലിലെ “അഭിറാം IPS” എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു.. അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു .. ഇനി അവൻ ABHIRAAM A P.. എല്ലാവരുടെയും അനുഗ്രഹം ഒപ്പമുണ്ടാകണം.”

കരുനാഗപ്പളളി സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ അനുപമ രാമചന്ദ്രനെ കഴിഞ്ഞ വർഷമാണ് പ്രദീപ് ജീവിതസഖിയാക്കിയത്. ലോക്ക്ഡൗൺ സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ഈ വർഷം ഏപ്രിൽ 17നായിരുന്നു ഇവ‍ർക്ക് മകൻ ജനിച്ചത്.

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് സീരീയലുകളിലൂടെ തിളങ്ങിയ ശേഷമാണ് നടന്‍ ബിഗ് ബോസിലും പങ്കെടുത്തിരുന്നത്. ബിഗ് ബോസില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പ്രദീപ് പുറത്തായിരുന്നു.

Read More: ചക്കപ്പഴത്തിലേക്ക് ഇനി വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അർജുൻ

മേജര്‍ രവി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്സിലൂടെയാണ് പ്രദീപ് ചന്ദ്രന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം കുരുക്ഷേത്ര, എയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, ലോക്പാല്‍, ഗീതാഞ്ജലി, 1971 ബിയോണ്ട ദ ബോര്‍ഡേഴ്സ്, ദൃശ്യം, ഒപ്പം തുടങ്ങിയ സിനിമകളിലും പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും നടന്‍ അഭിനയിച്ചിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pradeep chandran name his son abhiram499677

Next Story
Bigg Boss Malayalam Season 3 Latest Episode 15 May Highlights: ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോവുന്നതാര്? സൂര്യയോ? രമ്യയോ?Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com