വിവാഹ തീയതി വെളിപ്പെടുത്തി പൗർണമിതിങ്കൾ താരം വിഷ്ണു

സേവ് ദി ഡേറ്റ് വീഡിയോയും വിഷ്ണു പങ്കുവച്ചിട്ടുണ്ട്

Pournamithinkal, Pournamithinkal Vishnu wedding, Pournamithinkal Vishnu Engagement, Vishnu Nair engagement, Pournamithinkal Prem Engagement, പൗർണമിതിങ്കൾ, പൗർണമിതിങ്കൾ പ്രേം

‘പൗർണമിതിങ്കൾ’ എന്ന പരമ്പരയിൽ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടനാണ് വിഷ്ണു നായർ. ആരാധകരെ പോലും അറിയിക്കാതെ, സർപ്രൈസായിട്ടായിരുന്നു വിഷ്ണുവിന്റെ വിവാഹനിശ്ചയം നടന്നത്. ഇപ്പോഴിതാ, തന്റെ വിവാഹതീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കാവ്യയാണ് വിഷ്ണുവിന്റ വധു. ഓഗസ്റ്റ് 18നാണ് വിഷ്ണുവിന്റെയും കാവ്യയുടെയും വിവാഹം.

സേവ് ദി ഡേറ്റ് വീഡിയോയും വിഷ്ണു പങ്കുവച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന വിവാഹനിശ്ചയ ചടങ്ങിൽ സീരിയല്‍ മേഖലയില്‍ നിന്നും നടി ഗൗരി കൃഷ്ണയും ഷെമി മാര്‍ട്ടിനും പങ്കെടുത്തു. സീരിയലിൽ നായികാനായകന്മാരായി അഭിനയിക്കുന്ന വിഷ്ണുവും ഗൗരിയും പ്രണയത്തിലാണെന്ന് മുൻപ് ഗോസിപ്പുകൾ ഉണ്ടായിരുന്നു. വിഷ്ണുവിനും കാവ്യയ്ക്കും ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിനൊപ്പം “ബൈ ബൈ ഗോസിപ്പ്,” എന്നാണ് ഗൗരി കുറിച്ചത്.            

‘ഭാഗ്യജാതകം’ സീരിയലിലൂടെയാണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. പിന്നീട് ‘പൗര്‍ണമി തിങ്കള്‍’ സീരിയലിലെ പ്രേം എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിക്കാനും വിഷ്ണുവിന് സാധിച്ചു.

Read more: ഒത്തുപോവില്ലെന്ന് മനസ്സിലായപ്പോൾ വേർപിരിഞ്ഞു, ആ പേര് മായ്ക്കാനാണ് ടാറ്റു ചെയ്തത്; കുടുംബ വിളക്ക് താരം അമൃത

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pournamithinkal vishnu nair reveals wedding date

Next Story
ഫിനാലെ ഗൗണിൽ സൂര്യ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർSoorya Menon, Soorya Menon photos, Bigg Boss, Soorya Menon tamil movie, സൂര്യ മേനോൻ, ബിഗ് ബോസ്, Manikuttan Soorya, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam, Bigg Boss finale, Bigg Boss Malayalam Season 3 grand finale
The moderation of comments is automated and not cleared manually by malayalam.indianexpress.com