‘പൗർണമിതിങ്കൾ’ താരം വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

കാവ്യയാണ് വിഷ്ണുവിന്റ വധു

Pournamithinkal, Pournamithinkal Vishnu Engagement, Vishnu Nair engagement, Pournamithinkal Prem Engagement, പൗർണമിതിങ്കൾ, പൗർണമിതിങ്കൾ പ്രേം, Indian express malayalam, IE malayalam

‘പൗർണമിതിങ്കൾ’ എന്ന പരമ്പരയിൽ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടനാണ് വിഷ്ണു നായർ. ആരാധകരെ പോലും അറിയിക്കാതെ, സർപ്രൈസായി വിവാഹനിശ്ചയ ചടങ്ങ് നടത്തിയിരിക്കുകയാണ് വിഷ്ണു. കാവ്യയാണ് വിഷ്ണുവിന്റ വധു.

 

View this post on Instagram

 

A post shared by diya (@pournamithinkalfans_official)

 

View this post on Instagram

 

A post shared by diya (@pournamithinkalfans_official)

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന വിവാഹനിശ്ചയ ചടങ്ങിൽ സീരിയല്‍ മേഖലയില്‍ നിന്നും നടി ഗൗരി കൃഷ്ണയും ഷെമി മാര്‍ട്ടിനും പങ്കെടുത്തു. വിവാഹനിശ്ചയവേദിയിൽ നിന്നുള്ള ചിത്രം ഗൗരി കൃഷ്ണയും പങ്കുവച്ചിട്ടുണ്ട്. സീരിയലിൽ നായികാനായകന്മാരായി അഭിനയിക്കുന്ന വിഷ്ണുവും ഗൗരിയും പ്രണയത്തിലാണെന്ന് മുൻപ് ഗോസിപ്പുകൾ ഉണ്ടായിരുന്നു. വിഷ്ണുവിനും കാവ്യയ്ക്കും ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിനൊപ്പം “ബൈ ബൈ ഗോസിപ്പ്,” എന്നാണ് ഗൗരി കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Gowri Krishnan (@gowri_krishnon)

‘ഭാഗ്യജാതകം’ സീരിയലിലൂടെയാണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. പിന്നീട് ‘പൗര്‍ണമി തിങ്കള്‍’ സീരിയലിലെ പ്രേം എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിക്കാനും വിഷ്ണുവിന് സാധിച്ചു.

കഴിഞ്ഞ ദിവസം ‘ചെമ്പരത്തി’ സീരിയല്‍ താരം പ്രബിനും വിവാഹിതനായിരുന്നു.

Read more: ചെമ്പരത്തി സീരിയൽ താരം പ്രബിൻ വിവാഹിതനായി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pournamithinkal vishnu engagement photos

Next Story
‘സുമംഗലി ഭവ’ ക്ലൈമാക്സിൽ, ദേവുവിനോട് ബൈ പറയുന്നുവെന്ന് സോനുsonu, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com