scorecardresearch

നിന്നെ പിരിയുവതെങ്ങനെ കുഞ്ഞേ; കിങ്ങിണി മോളെ ചേർത്തു പിടിച്ച് ഗൗരി; വീഡിയോ

ഷൂട്ടിങ്ങിന്റെ അവസാന ദിവസം കിങ്ങിണി മോളെ പിരിയുന്നതോർത്ത് കരയുന്ന ഗൗരിയെയാണ് വീഡിയോയിൽ കാണാനാവുക

Gouri Krishna, Gouri krishna Pournamithinkal, kingini mol Pournamithinkal, Gouri Krishna kingini mol photos, Gouri Krishna kingini mol videos, Pournamithinkal, Pournamithinkal Vishnu Engagement, Vishnu Nair engagement, Pournamithinkal Prem Engagement, പൗർണമിതിങ്കൾ, പൗർണമിതിങ്കൾ പ്രേം, Indian express malayalam, IE malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ‘പൗർണ്ണമി തിങ്കൾ’ പരമ്പരയിലെ പൗർണ്ണമിയും കിങ്ങിണി മോളും. ഗൗരികൃഷ്ണ പൗർണമിയെ അവതരിപ്പിക്കുമ്പോൾ കിങ്ങിണിയായി എത്തുന്നത് ബേബി അന്നക്കുട്ടിയാണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘പൗർണമി തിങ്കൾ’ സീരിയലിന്റെ അവസാനഷൂട്ടിനു ശേഷം കിങ്ങിണി മോളെ കെട്ടിപ്പിടിച്ച് കരയുന്ന ഗൗരിയെയാണ് വീഡിയോയിൽ കാണാൻ കഴിയുക.

സീരിയലിന് അപ്പുറം കിങ്ങിണിയുമായി മാനസികമായൊരു അടുപ്പം തന്നെ ഗൗരി സൂക്ഷിച്ചിരുന്നു. അതിനാൽ തന്നെ ഇനി ഒന്നിച്ച് അഭിനയിക്കാനാവില്ല എന്നത് ഗൗരിക്ക് ഏറെ സങ്കടകരമായ കാര്യമാണ്.

എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ഗൗരിക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത സീരിയലാണ് പൗർണ്ണമി തിങ്കൾ. പരമ്പരയിൽ ഗൗരിയുടെയും നായകനായി എത്തുന്ന വിഷ്ണുവിന്റെയും (പ്രേം) മകളായാണ് കിങ്ങിണിയെത്തുന്നത്. മൂവർക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്.

Read more: ‘പൗർണമിതിങ്കൾ’ താരം വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Pournamithinkal gouri krishna kingini mol videos