scorecardresearch

സംയുക്തയെ കാണാൻ അഭി എത്തി; മൃദുലയ്ക്കും യുവയ്ക്കുമൊപ്പം അരുണിന്റെ സെൽഫി

യുവയ്ക്കും മൃദുലയ്ക്കും ഒപ്പമുളള അരുണിന്റെ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

mridula vijay, yuva krishna, ie malayalam

പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയവരാണ് അഭിയും സംയുക്തയും. പരമ്പരയിൽ അഭിയെ അരുൺ രാഘവും സംയുക്തയെ മൃദുല വിജയുമാണ് അവതരിപ്പിക്കുന്നത്. സീരിയലിൽ തന്റെ പ്രണയ ജോഡിയായ മൃദുലയുടെ വിവാഹത്തിന് എത്തിയിരിക്കുകയാണ് അരുൺ.

യുവയ്ക്കും മൃദുലയ്ക്കും ഒപ്പമുളള അരുണിന്റെ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അരുണിനു പുറമേ നീനു, എലീന പടിക്കല്‍, സാജന്‍ സൂര്യ, നോബി തുടങ്ങി നിരവധി താരങ്ങളാണ് മൃദുലയ്ക്കും യുവയ്ക്കും ആശംസ നേരാനെത്തിയത്.

Read More: കസവു സാരിക്കൊപ്പം ടെമ്പിൾ ജുവലറി; വിവാഹ ദിനത്തിൽ സിംപിൾ ലുക്കിൽ മൃദുല വിജയ്

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ വച്ചായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Read More: യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി; ചിത്രങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗോൾഡ് കസവു സാരിക്കൊപ്പം കസ്റ്റമൈസ്ഡ് ബ്ലൗസാണ് താരം ധരിച്ചത്. ബാക് സൈഡിലായി ഇരുവരുടെയും പേര് ചേർത്ത് മൃദ്‌വ എന്നത് നെയ്തെടുത്തിരുന്നു. ടെമ്പിൾ ജുവലറിയാണ് വിവാഹ ദിനത്തിൽ മൃദുല അണിഞ്ഞത്. ഒരു നെക്ക് പീസും കൈ നിറയെ വളകളും ഹെയർസ്റ്റൈലിന്റെ ഭംഗി കൂട്ടാൻ മുടിക്കൊപ്പവും ആഭരണം ഉണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Pookkalam varavayi fame arun raghav s selfie with yuva krishna and mridula vijay527710

Best of Express