Latest News

പൂക്കാലം വരവായി പരമ്പരയിലേക്ക് ഇനിയില്ലേ? ആരാധക ചോദ്യങ്ങൾക്കിടെ പുതിയ ചിത്രങ്ങളുമായി ആരതി

പൂക്കാലം വരവായി പരമ്പരയിൽ നിന്നും കുറച്ചുനാളുകളായി ആരതി വിട്ടുനിൽക്കുകയാണ്

അഞ്ഞൂറ് എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര പൂക്കാലം വരവായി. പരമ്പരയിൽ ഒരു പ്രധാന കഥാപാത്രമായ സപ്തതിയെ അവതരിപ്പിക്കുന്നത് ആരതി സോജനാണ്. മഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ആരതി.

പൂക്കാലം വരവായി പരമ്പരയിൽ നിന്നും കുറച്ചുനാളുകളായി ആരതി വിട്ടുനിൽക്കുകയാണ്. പരമ്പരയിൽനിന്നും ആരതി പിന്മാറിയോ എന്ന കാര്യത്തിൽ വ്യക്തമല്ല. ആരാധകർ നിരന്തരം ഈ ചോദ്യം ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് ആരതി.

2019 ജൂലൈ ഒന്നിനാണ് പൂക്കാലം വരവായി ആദ്യപ്രദർശനത്തിനെത്തിയത്. അന്നു മുതൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളുടെ കൂട്ടത്തില്‍ റേറ്റിങ്ങുകളില്‍ ഇടം പിടിച്ചിരുന്നു. മൃദുല വിജയിയും അരുൺ ജി രാഘവനുമാണ് കേന്ദ്രകഥാപാത്രങ്ങളായ അഭിമന്യുവും സംയുക്തയുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ആരതി സോജൻ, നിരഞ്ജൻ ശ്രീനാഥ്, സോണിയ ബൈജു, രേഖ രതീഷ്, മനീഷ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pookkalam varavayi fame aarathi sojan photoshoot499732

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express