scorecardresearch
Latest News

നിലയ്ക്കൊപ്പം പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കിട്ട് പേളിയും ശ്രീനിഷും; വീഡിയോ

അടുത്തിടെയാണ് ഇരുവരും പുതിയ വീടിലേക്ക് താമസം മാറിയത്

pearle maaney, actress, ie malayalam

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. പേളിയുടെ യൂട്യൂബ് ചാനലിലൂടെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചുളള ഹോം ടൂർ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അടുത്തിടെയാണ് ഇരുവരും പുതിയ വീടിലേക്ക് താമസം മാറിയത്.

വീട്ടിലെ ഷൂ റാക് തുറന്നു കാണിച്ചാണ് ഹോം ടൂർ വീഡിയോ തുടങ്ങുന്നത്. അതു കഴിഞ്ഞ് അടുക്കളയിലേക്കാണ് പോയത്. അപ്പോഴാണ് പുതിയ ബെഡ് എത്തുന്നത്. പേളിയും ശ്രീനിഷും ചേർന്നാണ് പുതിയ ബെഡ് കട്ടിലിൽ സെറ്റാക്കിയത്. പുതിയ ബെഡിൽ മകൾ നിലയെ കിടത്തുകയും ചെയ്തു. ചിരിച്ചുകൊണ്ട് നില കമിഴ്ന്നു വീഴുന്നതും വീഡിയോയിൽ കാണാം.

മകളുടെ കുഞ്ഞിക്കാലിന്റെ ചിത്രവും വീഡിയോയിൽ ഇരുവരും കാണിച്ചു. നിലയുടെ ഫുള്‍ ഷേഡ്‌സ് കാണിച്ചുള്ള ചിത്രവും ഡൈനിങ് ഹാളില്‍ വച്ചിട്ടുണ്ട്. വീട്ടിലെ ഗസ്റ്റ് റൂമിൽ മുരുകന്റെയും ജീസസിന്റെയും ഫൊട്ടോ വച്ചിട്ടുണ്ട്. രാവിലെ ഇവിടെ വന്നു പ്രാർത്ഥിക്കുമെന്ന് ഇരുവരും പറഞ്ഞു.

നിലയുടെ റൂം ഏതാണെന്നും എല്ലാവരും ചോദിക്കാറുണ്ട്. പക്ഷേ നിലയ്ക്ക് സ്പെഷ്യലായിട്ട് ബെഡ്റൂം ഇല്ലെന്ന് പേളി പറഞ്ഞു. ബാൽക്കണിയിൽ എത്തുമ്പോഴാണ് ഹോം ടൂർ അവസാനിക്കുന്നത്. തങ്ങളേറ്റവും കൂടുതൽ ഇരിക്കുന്ന സ്ഥലാണ് ബാൽക്കണിയെന്നായിരുന്നു ഇരുവരും പറഞ്ഞത്.

Read More: സ്റ്റെപ്പുകൾക്ക് നന്ദി ശ്രീനി; ഡാൻസ് വീഡിയോയുമായി പേളി മാണി

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Pearle maaney srinish aravind home tour video