ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാംബെല്ലിനു നന്ദി പറഞ്ഞ് പേളി മാണി

13 ദിവസത്തിന് ശേഷം ഷൂട്ട് കഴിഞ്ഞ് ശ്രീനി ഇന്ന് തിരിച്ചെത്തി, എന്നാൽ ഞാൻ 13 ദിവസത്തെ ഷൂട്ടിനായി ഇന്ന് മുംബൈയിലേക്കു പോവുന്നു

Pearly Maaney, പേളി മാണി, Abhishek Bachchan, അഭിഷേക് ബച്ചൻ, Pearly Maaney bollywood film, പേളി മാണി ബോളിവുഡ് ചിത്രം, Pearly Maaney Photos, പേളി മാണി ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

ഷൂട്ടിംഗും യാത്രകളുമൊക്കെയായി തിരക്കിലാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാംബെല്ലിനോട് നന്ദി പറയുകയാണ് പേളി മാണി. പേളിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്.

“13 ദിവസത്തിന് ശേഷം ശ്രീനി ഇന്ന് തിരിച്ചെത്തി, ഞാൻ 13 ദിവസത്തെ ഷൂട്ടിനായി ഇന്ന് മുംബൈയിലേക്കു പോവുന്നു. പക്ഷേ ഒന്നിച്ച് ചെലവഴിക്കുന്ന നിമിഷങ്ങൾക്ക് ഞങ്ങളേറെ നന്ദിയുള്ളവരാണ്, ആ സമയങ്ങളാണ് ഏറ്റവും മികച്ചത്. ആ നിമിഷങ്ങൾ ഞങ്ങൾ അവിസ്മരണീയമാക്കുന്നു,” എന്നു തുടങ്ങുന്ന കുറിപ്പിൽ ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാംബെല്ലിനു നന്ദി പറയുകയാണ് പേളി.

സീ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സത്യ എന്ന പെൺകുട്ടി’ എന്ന സീരിയലിന്റെ തിരക്കുകളിലാണ് ശ്രീനിഷ് ഇപ്പോൾ. തന്റെ ബോളിവുഡ് അരങ്ങേറ്റചിത്രങ്ങളുടെ തിരക്കിലാണ് പേളി മാണി. അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ് ബസുവിന്റെ ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് പേളി. ഈ ഡാർക്ക് കോമഡി പരീക്ഷണചിത്രത്തിൽ രാജ്കുമാർ റാവു, പങ്കജ് ത്രിപാദി, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് സറഫ് തുടങ്ങിയ പ്രഗത്ഭരുമുണ്ട്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് ശ്രീനിഷും പേളിയും. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹം. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും ആരാധകർ നൽകിയ പേരാണ് പേളിഷ് എന്നത്. അതേ പേരിൽ ഇരുവരും ഒന്നിച്ച് ഒരു വെബ് സീരീസും ആരംഭിച്ചിരുന്നു.

Read more: പേളിയുടെയും ശ്രീനിഷിന്റെയും ഹിമാലയൻ ഹണിമൂൺ യാത്ര; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind facebook post

Next Story
അശ്ലീല കമന്റ് തൊഴിലാളികൾക്ക് ചുട്ടമറുപടിയുമായി ശാലു കുര്യൻShalu Kurian, ശാലു കുര്യൻ, ഷാലു കുര്യൻ, Shalu Kurian photos, Shalu kurian photos, Shalu Kurian latest News, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com