scorecardresearch

ശ്രീനി തന്നത് കേക്ക് പോലെ മധുരമുള്ള ജീവിതമെന്ന് പേളി മാണി; നിലയ്ക്കൊപ്പം എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി ആഘോഷം

സർപ്രൈസ് കണ്ട ശ്രീനി ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്നായിരുന്നു പേളിയോട് ചോദിച്ചത്

സർപ്രൈസ് കണ്ട ശ്രീനി ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്നായിരുന്നു പേളിയോട് ചോദിച്ചത്

author-image
Television Desk
New Update
pearle maaney, srinish aravind, ie malayalam

പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും സോഷ്യൽ മീഡിയയുടെ ഏറെ പ്രിയങ്കരരാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും പേളിയും ശ്രീനിഷും പങ്കുവയ്ക്കാറുണ്ട്. എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി ആഘോഷിച്ചതിനെക്കുറിച്ച് പുതിയ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ഇരുവരും. നില ബേബിക്കൊപ്പമായിരുന്നു ആഘോഷം.

Advertisment

നില ജനിച്ചതിന് ശേഷമുള്ള എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറിയാണെന്നും അവള്‍ തന്നെയാണ് ഈ ദിനത്തിലെ വിശിഷ്ടാതിഥിയുമെന്നാണ് വീഡിയോയിൽ പേളിയും ശ്രീനിയും പറയുന്നത്. ഈ ദിനത്തിൽ ശ്രീനിക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് പേളി പറയുന്നുണ്ട്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലായിരുന്നു ശ്രീനിക്കായ് സർപ്രൈസ് കാത്തിരുന്നത്. എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി കേക്കുള്‍പ്പടെ റൂമില്‍ തയ്യാറായിരുന്നു.

സർപ്രൈസ് കണ്ട ശ്രീനി ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്നായിരുന്നു പേളിയോട് ചോദിച്ചത്. നിലക്കൊപ്പമാണ് ഇരുവരും കേക്ക് മുറിച്ച് എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി ആഘോഷിച്ചത്. കേക്ക് പോലെ മധുരമുള്ള ജീവിതം ശ്രീനി തന്നതിന് നന്ദിയെന്നായിരുന്നു പേളി പറഞ്ഞത്. അതിലും മധുരമുള്ള നില ബേബിയെ തന്നതിന് നന്ദി പറയുന്നുവെന്നായിരുന്നു ശ്രീനിയുടെ മറുപടി.

വലിയൊരു സന്തോഷവാർത്ത വരാനുണ്ടെന്നും പിന്നീട് അത് പറയാമെന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്. എട്ടു ലക്ഷത്തിലധികം പേരാണ് പേളിയുടെ പുതിയ വീഡിയോ കണ്ടിരിക്കുന്നത്.

Advertisment

Read More: ഈ ചിരിക്ക് പിന്നിലൊരു കാരണമുണ്ട്; പേളി മാണി പറയുന്നു

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: