സോഷ്യൽ മീഡിയയുടെ സ്വന്തം സ്റ്റാർ കപ്പിളുകളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇവരുടെ മകൾ നിലയും. വലിയൊരു ആരാധക വൃന്ദമാണ് ഇവർക്ക് മൂവർക്കും ഉള്ളത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് വീഡിയോയിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഇവർ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ, തങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇവർ.
ദുബായിൽ കുടുംബസമേതം അവധി ആഘോഷിക്കുകയാണ് ഇരുവരും. അവിടെ സ്കൈഡൈവിങ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ചില അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു…ഞാൻ സംസാരിച്ചത് വിവാഹത്തെ കുറിച്ചാണ്” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പേളിയും ശ്രീനിഷും കഴിഞ്ഞ ദിവസം തങ്ങളുടെ ആരാധകരോടൊപ്പം സമയം ചെലവിട്ടിരുന്നു. തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് വൻവരവേൽപാണ് ആരാധകർ ദുബായിൽ ഒരുക്കിയത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരിലാണ് ആരാധകർക്കായി പ്രത്യേക പരിപാടി പേർളിയും ശ്രീനിഷും ചേർന്ന് സംഘടിപ്പിച്ചത്. നിരവധി പേരാണ് പേളിയെയും കുടുംബത്തെയും കാണാൻ എത്തിയത്. പേർളിഷ് കുടുംബത്തോടൊപ്പം ഫോട്ടോകൾ പകർത്തിയും അവർക്ക് സമ്മാനങ്ങൾ നൽകിയശേഷവുമാണ് ആരാധകർ മടങ്ങിയത്. തങ്ങളെ കാണാനെത്തിയ ആരാധകരുടെ കൂട്ടവും അവരുടെ സ്നേഹവും കണ്ടപ്പോൾ പേളിക്ക് സന്തോഷം സഹിക്കാനായില്ല. സന്തോഷത്താൽ പേളി പൊട്ടിക്കരഞ്ഞുപോയി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മകൾ നിലയ്ക്കൊപ്പമുള്ള പേളിയുടെയും ശ്രീനിഷിന്റെയും ആദ്യ വിദേശ യാത്രയാണിത്. മകൾ ജനിച്ചതോടെ അവൾക്കു ചുറ്റുമാണ് പേളിയുടെയും ശ്രീനിഷിന്റെയും ജീവിതം. മകളുടെ ജനനശേഷം സിനിമാ ടെലിവിഷൻ രംഗത്ത് പേളി അത്ര സജീവമല്ല. ശ്രീനിഷും സീരിയലുകളിൽനിന്നും വിട്ടുനിൽക്കുകയാണ്.
Read More: മകളെ കൊഞ്ചിച്ചും പാചകം ചെയ്തും പേളി മാണി; നിലയ്ക്കൊപ്പമുളള ഒരു ദിവസം ഇങ്ങനെ