മകൾ നിലയെക്കുറിച്ചുളള വിശേഷങ്ങളാണ് പേളി മാണിക്ക് കൂടുതലും പറയാനുളളത്. നിലയുടെ കുസൃതികളും അവൾക്കൊപ്പമുളള സ്നേഹ നിമിഷങ്ങളും പേളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. മകളുടെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് പേളി മാണി.
നില ഉറങ്ങാൻ പോകുന്നതിനു മുൻപുളള ചില ചിത്രങ്ങളാണ് പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ചിത്രങ്ങളിലെല്ലാം ചിരിക്കുന്ന നിലയെയാണ് കാണാനാവുക.
”ഒരു കുഞ്ഞിന്റെ പുഞ്ചിരി ഏറ്റവും മനോഹരമായ കാഴ്ചയാണ്. അതുകൊണ്ടുതന്നെ ആ പുണ്യം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാനാഗ്രഹിച്ചു. അവളുടെ ചിരി നിങ്ങളെയും ചിരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉറങ്ങാൻ പോകുന്നതിനുമുമ്പുളള നിങ്ങളുടെ നില ബേബിയുടെ ചിരിയാണിത്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും സ്നേഹവും അനുഗ്രഹങ്ങളും അവൾക്കൊപ്പമുള്ളതുകൊണ്ടുതന്നെ അവൾ ഹാപ്പിയാണ്.,” ഇതായിരുന്നു ചിത്രങ്ങൾക്കൊപ്പം പേളി കുറിച്ചത്.
മാർച്ച് 20നായിരുന്നു നിലയുടെ ജനനം. അന്നു മുതൽ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് നില ബേബി. മകളുടെ ജനനശേഷം പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്.
Read More: കോടികൾ മുടക്കി വീട് വാങ്ങി; സത്യാവസ്ഥ വെളിപ്പെടുത്തി പേളി മാണി