സ്റ്റെപ്പുകൾക്ക് നന്ദി ശ്രീനി; ഡാൻസ് വീഡിയോയുമായി പേളി മാണി

കിടിലൻ സ്റ്റെപ്പുകളുമായി ശ്രീനിഷും പേളിക്കൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്

സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് ഇരുവരും. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും മകൾ നിലയുടെ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവർക്കുമെന്നപോലെ കുഞ്ഞു നിലയ്ക്കും ഒട്ടേറെ ആരാധകരുണ്ട്.

പുതിയൊരു ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. കിടിലൻ സ്റ്റെപ്പുകളുമായി ശ്രീനിഷും പേളിക്കൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്. സ്റ്റെപ്പുകൾ പഠിപ്പിച്ചതിനു ശ്രീനിഷിനു നന്ദി പറഞ്ഞുകൊണ്ടാണ് പേളി പുതിയ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.

Also Read: ഈ അപ്പൂപ്പനെയും അമ്മൂമ്മയെയും മനസ്സിലായോ?; മേക്ക്ഓവറുമായി താരജോഡികൾ

ഇടയ്ക്ക് മകളുടെ ചിത്രങ്ങളും വീഡിയോകളും പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിലയ്ക്ക് 6 മാസം പൂർത്തിയായതിന്റെ സന്തോഷം പേളി ആരാധകരുമായി പങ്കിട്ടിരുന്നു. ഒരു കുറിപ്പിനോടൊപ്പം മകൾ തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതിന്റെ ചിത്രമാണ് പേളി അന്ന് പോസ്റ്റ് ചെയ്തത്.

”ഈ മാലാഖ ഞങ്ങളുടെ കൈകളിൽ എത്തിയിട്ട് 6 മാസമാകുന്നു. ഞങ്ങളുടെ വലിയ സന്തോഷം, ദൈവം ഞങ്ങൾക്ക് തന്ന വലിയ സമ്മാനം, നില ബേബി. മമ്മ നിന്നെ സ്നേഹിക്കുന്നു. ഈ നല്ല നിമിഷം പകർത്തിയതിന് ദാദയ്ക്ക് നന്ദി,” ഇതായിരുന്നു പേളിയുടെ വാക്കുകൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind dance video instagram reels

Next Story
ഈ അപ്പൂപ്പനെയും അമ്മൂമ്മയെയും മനസ്സിലായോ?; മേക്ക്ഓവറുമായി താരജോഡികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X