പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരരാണ്. ബിഗ് ബോസ് ഷോയിൽവച്ച് പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയുമായിരുന്നു. വിവാഹം മുതലുള്ള ജീവിതത്തിലെ എല്ലാ സന്തോഷവും ആരാധകരുമായി പങ്കിടുന്നവരാണ് ഇരുവരും. പേളി പങ്കുവച്ച പുതിയ വീഡിയോ ആരാധകരെ ഒന്നടങ്കം കരയിപ്പിച്ചിരിക്കുകയാണ്.
ചെന്നൈയിൽ താമസിക്കുന്ന ശ്രീനിയുടെ കുടുംബത്തെ കാണാൻ പോയ വീഡിയോയാണ് പേളി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിട്ടത്. വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കാനായി അവരെ അറിയിക്കാതെയായിരുന്നു പോയത്. കഴിഞ്ഞ തവണ ഇതുപോലെ സർപ്രൈസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും ശ്രീനി ചെറിയൊരു സൂചന വീട്ടുകാർക്ക് നൽകിയതിനാൽ അതത്ര വലിയ സർപ്രൈസ് ആയിരുന്നില്ലെന്ന് പേളി വീഡിയോയിൽ പറയുന്നു. ഇത്തവണ ശ്രീനിയെ പോലും അറിയിക്കാതെയാണ് താൻ സർപ്രൈസ് ഒരുക്കിയതെന്നും ചെന്നൈയിലേക്കുള്ള ഫ്ളൈറ്റ് ടിക്കറ്റു ബുക്ക് ചെയ്ത ശേഷമാണു ശ്രീനി അറിയുന്നതെന്നും പേളി പറഞ്ഞു.
നമ്മൾക്ക് നാളെ ചെന്നൈയിൽ പോകണമെന്നു പറഞ്ഞ ശേഷമാണു ടിക്കറ്റ് എന്നെ കാണിക്കുന്നത്. ശരിക്കും ഞാൻ സർപ്രൈസ്ഡ് ആയെന്നും വീഡിയോയിൽ ശ്രീനി പറയുന്നു. അമ്മയുടെ റിയാക്ഷന് വേണ്ടിയാണു ഇത്തരം ഒരു സർപ്രൈസ് നൽകുന്നതെന്നായിരുന്നു പേളിയുടെ വാക്കുകൾ.
വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് ശ്രീനിയുടെ അച്ഛനായിരുന്നു. പിന്നാലെ അമ്മയും സഹോദരിമാരും എത്തി. നിലയെ കണ്ടതും ശ്രീനിയുടെ അമ്മയ്ക്ക് സന്തോഷം സഹിക്കാനായില്ല. നിലയെ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി. ശ്രീനിയുടെ സഹോദരിമാരുടെയും സന്തോഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. പേളിയുടെ പുതിയ വീഡിയോ കണ്ണു നനയാതെ ആർക്കും കണ്ടിരിക്കാനാവില്ല. അമ്മയുടെ സന്തോഷവും കുടുംബത്തിൽ ഉള്ള മറ്റുള്ളവരുടെ സന്തോഷവും കണ്ടു ഞങ്ങളുടെ കണ്ണുകളും നനഞ്ഞുവെന്നാണ് ആരാധക കമന്റുകൾ.
Read More: ഈ ചിരിക്ക് പിന്നിലൊരു കാരണമുണ്ട്; പേളി മാണി പറയുന്നു