പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും എല്ലാവർക്കും സുപരിചിതരാണ്. മകളുടെ ജനനശേഷം പേളിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. പേളിയുടെ സഹോദരി റേച്ചൽ അമ്മയാകാൻ പോകുന്ന സന്തോഷം അറിയിച്ചിരിക്കുകയാണ് താരം.
‘നില ബേബി അധികം വൈകാതെ തന്നെ ചേച്ചിയാവും. റൂബനും റേച്ചലിനും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം’ സഹോദരിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. റേച്ചൽ ഗർഭിണിയാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നുവെങ്കിലും പേളി ആദ്യമായാണ് പ്രതികരിക്കുന്നത്.
ഫൊട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. ഫാഷൻ ഡിസൈനറായ റേച്ചലിന്റെ വിവാഹദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റേച്ചലിന്റെ വിവാഹ ചിത്രങ്ങൾ പേളിയും ഷെയർ ചെയ്തിരുന്നു.
ഞാൻ കണ്ടതിൽ നച്ചേറ്റവും സുന്ദരിയായ മണവാട്ടിയാണ് അവളെന്നും നിങ്ങൾക്കൊരു സഹോദരിയുണ്ടെങ്കിൽ ഞാൻ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാകുമെന്നുമാണ് ഒരു ഫൊട്ടോയ്ക്കൊപ്പം പേളി കുറിച്ചത്. അന്ന് അതിമനോഹരമായി അവളെ കണ്ടപ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പിയെന്നും പേളി പറഞ്ഞിരുന്നു.