scorecardresearch
Latest News

ക്യാമറയെ നോക്കാൻ മടിച്ച് നില; പോസ് ചെയ്യിപ്പിക്കാൻ കഷ്ടപ്പെട്ട് റേച്ചലും പേളിയും; വീഡിയോ

പേളിയുടെ സഹോദരി റേച്ചൽ മാണിയാണ് വീഡിയോ ഷെയർ ചെയ്തത്

pearle maaney, nila, ie malayalam

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും മകൾ നിലയ്ക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. നിലയുടെ ഓരോ വിശേഷങ്ങളും അറിയാനായി അവർ കാത്തിരിക്കാറുണ്ട്. ആരാധകരെ നിരാശപ്പെടുത്താതെ മകളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും പേളിയും ശ്രീനിഷും അറിയിക്കാറുണ്ട്. നിലയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പേളിയുടെ സഹോദരി റേച്ചൽ മാണിയാണ് വീഡിയോ ഷെയർ ചെയ്തത്. റേച്ചലിന്റെയും പേളിയുടെയും അങ്കിളിന്റെ ബെർത്ത്ഡേ ആഘോഷത്തിൽനിന്നുള്ളതാണ് വീഡിയോ. നിലയെ ക്യാമറയ്ക്കു മുന്നിൽ ഫൊട്ടോയ്ക്കായി പോസ് ചെയ്യിപ്പിക്കുകയാണ് റേച്ചലും പേളിയും. പക്ഷേ, നില ക്യാമറയെ നോക്കുന്നില്ല. ഒടുവിൽ ക്യാമറ കൈ കൊണ്ട് റേച്ചൽ ചൂണ്ടിക്കാണിക്കുകയും നില ചിരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഞങ്ങളെല്ലാവരും ഈ നിമിഷങ്ങള്‍ ഫോട്ടോയിലാക്കാനായുള്ള ശ്രമത്തിലാണ്. ജോയ് അങ്കിളിന്റെ പിറന്നാളാഘോഷത്തില്‍ എന്ന ക്യാപ്ഷനോടെയായാണ് റേച്ചൽ വീഡിയോയും ഫോട്ടോയും പോസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കും റേച്ചലിനും റൂബനും പിറന്നാളുകാരനായ അങ്കിളിനുമൊപ്പമുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ശ്രീനിഷും നിലയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്തിടെയായിരുന്നു നടിയും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ പേളി മാണി സഹോദരി റേച്ചൽ മാണിയുടെ വിവാഹം. ഫൊട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. ഫാഷൻ ഡിസൈനറായ റേച്ചലിന്റെ വിവാഹദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More: നിലയ്ക്കൊപ്പം പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കിട്ട് പേളിയും ശ്രീനിഷും; വീഡിയോ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Pearle maaney sister rachel maaney shares nila video

Best of Express