മകൾ നില ജനിച്ചപ്പോൾ മുതലുളള ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ പങ്കിടുന്ന താരമാണ് പേളി മാണി. ശ്രീനിഷിനെയും പേളിയെയും പോലെ നിലയും സോഷ്യൽ മീഡിയയുടെ ഇഷ്ട താരമാണ്. നിലയുടെ പുതിയൊരു വിശേഷം പങ്കിട്ട് എത്തിയിരിക്കുകയാണ് പേളി മാണി.
വലിയ കസേരയിൽ ഇരിക്കുന്ന നിലയുടെ ചിത്രങ്ങളാണ് പേളി പങ്കുവച്ചത്. ആദ്യമായിട്ടാണ് നില വലിയ കസേരയിൽ ഇരിക്കുന്നതെന്നും അവൾക്കത് ഒരുപാട് ഇഷ്ടമായെന്നും പേളി പറയുന്നു. പേളി പറഞ്ഞതുപോലെ നിലയുടെ സന്തോഷം ചിത്രങ്ങളിൽനിന്നും ആരാധകർക്ക് വ്യക്തമാവും.
ഞാന്‍ ഡ്രൈവ് ചെയ്യുമ്പോഴുള്ള മുഖഭാവമാണ് ആദ്യ ഫോട്ടോയില്‍ കാണുന്നത്. ഞാനാണ് ഡ്രൈവര്‍ സ്ഥാനത്തെങ്കില്‍ ശ്രീനിയുടെ മുഖഭാവമാണ് രണ്ടാമത്തെ ഫൊട്ടോ. തമാശ കേട്ട് ചിരിക്കുന്ന നിങ്ങളുടെ മുഖഭാവമാണ് മൂന്നാമത്തെ ഫോട്ടോയിലുള്ളതെന്നായിരുന്നു ഫൊട്ടോയ്ക്കൊപ്പം പേളി എഴുതിയത്.
ബിഗ് ബോസ് ഷോ മുതൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മറിയാവരാണ് പേളിയും ശ്രീനിഷും. ഇപ്പോൾ അവരുടെ മകൾ നിലയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇവർക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.
Read More: ക്യാമറയെ നോക്കാൻ മടിച്ച് നില; പോസ് ചെയ്യിപ്പിക്കാൻ കഷ്ടപ്പെട്ട് റേച്ചലും പേളിയും; വീഡിയോ