scorecardresearch

Latest News

അന്നൊരു സ്കൂൾ കാലത്ത്; പഴയ ചിത്രവുമായി പേളി

ഫാൻ പേജിൽ വന്ന ചിത്രമാണ് പേളി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിരിക്കുന്നത്

Pearle Maaney, Pearle Maaney instagram, srinish aravind, Pearle Maaney daughter nila, pearle daughter nila, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് പേളി മാണി. പേളിക്ക് നൽകുന്ന അതേ സ്നേഹം തന്നെയാണ് ഭർത്താവ് ശ്രീനിഷ് അരവിന്ദിനും മകൾ നിലക്കും ആരാധകർ നൽകുന്നത്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷണങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, തന്റെ സ്കൂൾ കാലഘട്ടത്തിലെ ഒരു ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. ഫാൻ പേജിൽ വന്ന ചിത്രമാണ് പേളി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിരിക്കുന്നത്. “വർഷങ്ങൾക്ക് മുൻപ്, ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ” എന്ന് കുറിച്ചുകൊണ്ടാണ് ഫൊട്ടോ പങ്കുവെച്ചിരിക്കുന്നത്.

സംഘനൃത്തത്തിന്റെ കോസ്റ്റ്യുമിലാണ് പേളിയെ കാണുന്നത്. സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രമാണ് ഇതെന്നാണ് മനസിലാകുന്നത്. പേളിയുടെ അതേ വേഷത്തിലുള്ള മറ്റൊരു സുഹൃത്തിനെയും ചിത്രത്തിൽ കാണാം.

Also Read: അവരെനിക്ക് രണ്ടു സിനിമകൾ നഷ്ടമാക്കി; ലൈവിൽ പൊട്ടിക്കരഞ്ഞ് സൂര്യ

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Pearle maaney shares her school time photo

Best of Express