കുഞ്ഞു നിലയുടെ വിശേഷങ്ങള്‍ മാത്രമാണ് അമ്മ പേളിയ്ക്കും അച്ഛന് ശ്രീനിഷിനും ഇപ്പോള്‍ പറയാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരുടെയും പ്രൊഫൈലുകളില്‍ നിറയുന്നതും മകളെക്കുറിച്ചുള്ള കാര്യങ്ങള്‍ തന്നെ. പേളിയ്ക്കും ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ ഉള്ള ‘ഫോളോയിംഗ്’ അപ്പാടെ കിട്ടിയിട്ടുമുണ്ട് നില മോള്‍ക്ക്. കോവിഡ് മഹാമാരി പിരിമുറുക്കുന്ന കാലത്ത്, വാര്‍ത്തകളില്‍ എല്ലാം നിറയുന്നത് ആശങ്കളും സങ്കടങ്ങളും ആവുമ്പോള്‍, അതിനിടയില്‍ ഒരു തരി വെളിച്ചമെന്നോണം ഒരിത്തിരി സന്തോഷം കൊണ്ട് വരികയാണ് ഈ കുഞ്ഞുമാലാഖ. അവളുടെ ജനനതിനായുള്ള കാത്തിരിപ്പ് മുതല്‍, ജനനം, പേരിടല്‍ തുടങ്ങിയ എല്ലാ മൈല്സ്റ്റോണ്സിലും ആരാധകര്‍ സ്നേഹവാത്സല്യങ്ങളുമായി കൂടെ തന്നെയുണ്ട്.
ആ സ്നേഹത്തിന്റെ ദൃഷ്ടാന്തമാണ് ഇന്ന് പേളി പങ്കു വച്ച ചിത്രത്തിനും അതിനു നല്കിയ അടിക്കുറിപ്പിനും ലഭിക്കുന്ന പ്രതികരണങ്ങള്‍. ‘എന്റെ വാവ’ എന്നാണ് നിലയുടെ പുതിയ ചിത്രം ഷെയര്‍ ചെയ്തു കൊണ്ട് പേളി കുറിച്ചത്. അതിനു മറുപടിയായി ആരാധകര്‍ ചോദിക്കുന്നത് ,’അവള് ഞങ്ങളുടേതും കൂടിയല്ലേ?’ എന്നാണ്.
നടിയും അവതാരകയുമായ പേളിയും നടൻ ശ്രീനിഷും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ വച്ചാണ് പ്രണയത്തിലാവുന്നത്. ‘പേളിഷ്’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേളി-ശ്രീനിഷ് ദമ്പതികൾക്ക് അടുത്തിടെയാണ് നില എന്ന മകൾ പിറന്നത്.
Read Here: കുഞ്ഞു നിലയ്ക്ക് ആദിൽ അങ്കിളിന്റെ സമ്മാനം