പേളി മാണിയും മകൾ നിലയും സോഷ്യൽ ലോകത്തെ പ്രിയ താരങ്ങളാണ്. പേളിയെ പോലെ മകളെയും ഇഷ്ടപ്പെടുന്ന വലിയൊരു കൂട്ടം തന്നെയുണ്ട്. മകൾ നില ജനിച്ചപ്പോൾ മുതലുളള ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ പേളി പങ്കിടാറുണ്ട്.
ഇപ്പോഴിതാ, പേളിക്ക് ഒപ്പമുള്ള നിലയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പേളി യോഗ ചെയ്യുന്നതിനിടയിൽ മാറ്റിൽ കിടന്ന് ചിരിക്കുകയും പേളിയുടെ മടിയിൽ കേറി ഇരിക്കുകയും ചെയ്യുന്ന നിലയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
അടുത്തിടെ നിലയ്ക്ക് ഒപ്പം ആദ്യമായി സിനിമ കാണാൻ തിയേറ്ററിൽ പോയ അനുഭവം പേളി പങ്കുവെച്ചിരുന്നു. അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെക്കുന്ന കുഞ്ഞു നിലയുടെ വീഡിയോ പേളി ഷെയർ ചെയ്‌തത്. “ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും,” എന്ന ക്യാപ്ഷനോടെയാണ് പേളി വീഡിയോ പങ്കുവച്ചിരുന്നത്. ചെന്നൈയിലെ തിയേറ്ററിലാണ് മകളെയും കൊണ്ട് പേളി സിനിമ കാണാൻ പോയത്.
Also Read: തങ്കച്ചന്റെ വിവാഹം ഉടൻ, പെൺകുട്ടിയെ താൻ കണ്ടിട്ടുണ്ടെന്ന് ലക്ഷ്മി നക്ഷത്ര
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.