പേളി മാണിയും മകൾ നിലയും സോഷ്യൽ ലോകത്തെ പ്രിയ താരങ്ങളാണ്. പേളിയെ പോലെ മകളെയും ഇഷ്ടപ്പെടുന്ന വലിയൊരു കൂട്ടം തന്നെയുണ്ട്. അവർക്കായി നിലയുടെ പുതിയൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി മാണി. രാജ്യാന്തര ബാലികാ ദിനത്തിൽ നിലയ്ക്ക് ആശംസ പറഞ്ഞപ്പോൾ അവളുടെ മുഖത്തുണ്ടായ സന്തോഷമാണ് പേളി പങ്കുവച്ചത്.
ഹാപ്പി ഡാട്ടേഴ്സ് ഡേയെന്നു പറയുമ്പോൾ നില ചിരിക്കുകയാണ്. ആരുടെയും മനം കവരുന്നതാണ് നിലയുടെ ചിരി. വീഡിയോയ്ക്ക് വളരെ രസകരമായൊരു ക്യാപ്ഷനും പേളി എഴുതിയിട്ടുണ്ട്. ഞാൻ അവൾക്ക് ആശംസ പറഞ്ഞപ്പോൾ അവളെന്നോട് പറഞ്ഞത് ഇതാണ്, ”അമ്മയെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും ഡാട്ടേഴ്സ് ഡേയാണ്. ഇപ്പോൾ എന്റെ ഡയപ്പർ മാറ്റൂ.”
കഴിഞ്ഞ ദിവസം പേളിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം മൂന്ന് മില്യൺ കടന്നിരുന്നു. ഇത്രയും അധികം ആരാധകരുടെ സ്നേഹത്തിന് ഇൻസ്റ്റഗ്രാമിൽ പുതിയൊരു ചിത്രം പങ്കുവച്ചുകൊണ്ട് പേളി മാണി നന്ദി പറഞ്ഞിരുന്നു.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.
Read More: അവൾക്കിത് ആദ്യത്തെ അനുഭവം, ഒരുപാട് ഇഷ്ടമായി; നിലയുടെ പുതിയ വിശേഷം പങ്കിട്ട് പേളി മാണി