Latest News

ഇതൊട്ടും പ്രതീക്ഷിച്ചില്ല; ആരാധക സ്നേഹത്താൽ പൊട്ടിക്കരഞ്ഞ് പേളി മാണി

ആരാധകരുടെ കൂട്ടവും അവരുടെ സ്നേഹവും കണ്ടപ്പോൾ പേളിക്ക് സന്തോഷം സഹിക്കാനായില്ല

pearle maaney, srinish aravind, ie malayalam

പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും മാത്രമല്ല മകൾ നിലയ്ക്കും വലിയൊരു ആരാധക വൃന്ദമുണ്ട്. ബിഗ് ബോസ് മലയാളം സീസണിൽ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാവുന്നതും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുന്നതും. പേർളിഷ് എന്നാണ് ആരാധകർ ഇവരെ സ്നേഹത്തോടെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിറയെ ഫാൻസ് പേജുകളും ഇവർക്കുണ്ട്.

ദുബായിൽ കുടുംബസമേതം അവധി ആഘോഷിക്കുകയാണ് ഇരുവരും. ദുബായ് യാത്രകളിൽനിന്നുള്ള ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുബായിൽ എത്തിയ പേളിയും ശ്രീനിഷും തങ്ങളെ ആരാധകരോടൊപ്പം സമയം ചെലവിട്ടിരുന്നു. തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് വൻവരവേൽപാണ് ആരാധകർ ദുബായിൽ ഒരുക്കിയത്.

മീറ്റ് ആന്റ് ​ഗ്രീറ്റ് എന്ന പേരിലാണ് ആരാധകർക്കായി പ്രത്യേക പരിപാടി പേർളിയും ശ്രീനിഷും ചേർന്ന് സംഘടിപ്പിച്ചത്. നിരവധി പേരാണ് പേളിയെയും കുടുംബത്തെയും കാണാൻ എത്തിയത്. പേർളിഷ് കുടുംബത്തോടൊപ്പം ഫോട്ടോകൾ പകർത്തിയും അവർക്ക് സമ്മാനങ്ങൾ നൽകിയശേഷവുമാണ് ആരാധകർ മടങ്ങിയത്. തങ്ങളെ കാണാനെത്തിയ ആരാധകരുടെ കൂട്ടവും അവരുടെ സ്നേഹവും കണ്ടപ്പോൾ പേളിക്ക് സന്തോഷം സഹിക്കാനായില്ല. സന്തോഷത്താൽ പേളി പൊട്ടിക്കരഞ്ഞുപോയി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മകൾ നിലയ്ക്കൊപ്പമുള്ള പേളിയുടെയും ശ്രീനിഷിന്റെയും ആദ്യ വിദേശ യാത്രയാണിത്. മകൾ ജനിച്ചതോടെ അവൾക്കു ചുറ്റുമാണ് പേളിയുടെയും ശ്രീനിഷിന്റെയും ജീവിതം. മകളുടെ ജനനശേഷം സിനിമാ ടെലിവിഷൻ രം​ഗത്ത് പേളി അത്ര സജീവമല്ല. ശ്രീനിഷും സീരിയലുകളിൽനിന്നും വിട്ടുനിൽക്കുകയാണ്.

Read More: മകളെ കൊഞ്ചിച്ചും പാചകം ചെയ്തും പേളി മാണി; നിലയ്ക്കൊപ്പമുളള ഒരു ദിവസം ഇങ്ങനെ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pearle maaney cried love of her fans in dubai

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express