നിലയുടെ ആദ്യ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. നിലയുടെ ആദ്യ ക്രിസ്മസ് ഷൂട്ട് വ്യത്യസ്തമാക്കണം എന്ന ചിന്തയാണ് തനിക്കുണ്ടായിരുന്നതെന്ന് പേളി പറയുന്നു. നില ഇതൊന്നും ഓർക്കില്ലെങ്കിലും വലുതാകുമ്പോൾ അവളുടെ ആദ്യ ക്രിസ്മസ് ഇങ്ങനെയായിരുന്നുവെന്ന് ഫൊട്ടോകളും വീഡിയോകളും കാണിച്ചുകൊടുക്കാമെന്നും പേളിയും ശ്രീനിഷും വീഡിയോയിൽ പറഞ്ഞു.
ക്രിസ്മസ് ഷൂട്ടിന് വീട് കളറാക്കിയത് തന്റെ സുഹൃത്ത് സാനിയയാണെന്നും പേളി വീഡിയോയിൽ പറയുന്നു. വീഡിയോയിൽ സാനിയയെയും കാണാം. ഇത്തവണ കേക്ക് ഡെലിവറി ചെയ്യാൻ എത്തുന്ന ആൾക്ക് സർപ്രൈസ് സമ്മാനവും പേളി കൊടുക്കുന്നുണ്ട്. കേക്കുമായി എത്തിയ ആലപ്പുഴ സ്വദേശിയായ വരുണിന് പതിനായിരം രൂപയാണ് പേളി നൽകിയത്.
പേളിയുടെ നല്ല മനസിനെ പുകഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആ ചേട്ടന് ഗിഫ്റ്റ് കൊടുത്തപ്പോൾ ആ ഗിഫ്റ്റ് ഇത് കാണുന്ന ഓരോ വ്യക്തിയുടെയും കൈകളിലേക്ക് കിട്ടിയ ഫീൽ ആയിരുന്നുവെന്നാണ് ഒരു കമന്റ്. എന്തോ ഈ എപ്പിസോഡ് കണ്ണ് നിറച്ചു….വരുണിന് ഇതുപോലൊരു ക്രിസ്മസ് ഗിഫ്റ്റ് കിട്ടികാണില്ല…….. നിങ്ങളുടെ നന്മക്കു നൂറു നന്ദിയെന്നായിരുന്നു ഒരാളുടെ കമന്റ്.
Read More: ഈ ചിരിക്ക് പിന്നിലൊരു കാരണമുണ്ട്; പേളി മാണി പറയുന്നു