scorecardresearch

82 കിലോയിൽ നിന്നും 60 കിലോയായി ശരീര ഭാരം കുറച്ച കഥയുമായി നടി പാർവതി കൃഷ്ണ

ഒരു ഓൺലൈൻ ഫിറ്റ്നസ് ഗ്രൂപ്പാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചത്. അവർ അയച്ചു തന്ന ഡയറ്റും വർക്ക്ഔട്ടും അതുപോലെ പിന്തുടരുകയായിരുന്നുവെന്നും പാർവതി പറയുന്നു

Parvathy krishna, Parvathy krishna photos, Parvathy krishna son, Parvathy krishna videos, serial actress Parvathy krishna, Parvathy krishna husband, Parvathy krishna serials, പാർവതി കൃഷ്ണ, Indian express malayalam, IE malayalam

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. കഴിഞ്ഞ ഡിസംബറിലാണ് പാർവതിക്ക് ഒരു ആൺ കുഞ്ഞു പിറന്നത്. ഇടയ്ക്ക് തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പാർവതി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, തന്റെ ശരീര ഭാരം 22 കിലോയോളം കുറച്ച കഥ ആരാധകരുമായി പങ്കുവെക്കുകയാണ് പാർവതി. യൂട്യൂബ് ചാനലിലൂടെയാണ് താരം ശരീരഭാരം കുറച്ചത് എങ്ങനെയാണെന്ന് പറയുന്നത്. 82 കിലോയിൽ നിന്നും തന്റെ ഭാരം 60 കിലോയായി കുറഞ്ഞു എന്നാണ് പാർവതി പറയുന്നത്. അതിൽ ആറ് കിലോയോളം ഒരു മാസം കൊണ്ട് കുറച്ചതാണെന്നും പാർവതി പറയുന്നു.

കുഞ്ഞിന് ആറ് മാസം ആയതിനു ശേഷമാണ് ഡയറ്റിലേക്ക് കടന്നത്. ഒരു ഓൺലൈൻ ഫിറ്റ്നസ് ഗ്രൂപ്പാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചത്. അവർ അയച്ചു തന്ന ഡയറ്റും വർക്ക്ഔട്ടും അതുപോലെ പിന്തുടരുകയായിരുന്നുവെന്നും പാർവതി പറയുന്നു.

എണ്ണയും പഞ്ചസാരയും കുറച്ചു. ചായയും കാപ്പിയും ആദ്യം ഒഴിവാക്കി പിന്നീട് ഒരു നേരം ചെറിയ അളവിൽ കുടിക്കാൻ തുടങ്ങി. രാവിലെ ചെറു ചൂടുവെള്ളം കുടിക്കും. ഭക്ഷണമായി അപ്പമോ ചപ്പാത്തിയോ ദോശയോ കഴിക്കും. ചിക്കൻ, മുട്ട, പരിപ്പ് അങ്ങനെയാകും കറികൾ.

ഉച്ചയ്ക്ക് ബ്രൗൺ റൈസോ ചപ്പാത്തിയോ കഴിക്കും. കുക്കുമ്പറും ചിലപ്പോൾ ഉൾപ്പെടുത്തും, തോരനോ മറ്റോ ഉണ്ടാകും ഒപ്പം മീൻ കറിയോ ചിക്കൻ കറിയോ ഉച്ചയ്ക്കുണ്ടാവും. വൈകുന്നേരം നാല് മണിക്ക് പഴങ്ങൾ എന്തെങ്കിലും കഴിക്കും. രാത്രി 7:30 ഒക്കെ ആകുമ്പോൾ ഡിന്നർ കഴിക്കും. റൊട്ടിയോ ചപ്പാത്തിയോ ആകും. എല്ലാ ദിവസവും രാവിലെ ചെറിയ രീതിയിലുള്ള വർക്ക്ഔട്ടുകളും ചെയ്തിരുന്നുവെന്നും പാർവതി പറയുന്നു.

വണ്ണം വെച്ചതിനു മറ്റുള്ളവർ ഓരോന്ന് ചോദിക്കുമ്പോഴും താൻ അത് ഇഷ്ടപ്പെട്ടിരുന്നു എന്നും ഒടുവിൽ മുട്ടുവേദനയും മറ്റു ആരോഗ്യ പ്രശ്‍നങ്ങളും ആരംഭിച്ചപ്പോൾ മുതലാണ് ശരീര ഭാരം കുറക്കാൻ തീരുമാനിച്ചത് എന്നും പാർവതി വീഡിയോയിൽ പറയുന്നുണ്ട്.

Also Read: പേളിയുടെ യോഗയ്ക്കിടയിൽ ക്യൂട്ട് ചിരിയുമായി നിലക്കുട്ടി; ചിത്രങ്ങൾ

പത്തനംത്തിട്ട കോന്നി സ്വദേശിയാണ് പാർവതി. സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു.

‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Parvathy krishna weight loss from 82 kg to 60 kg youtube video