Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വിവാഹ നിശ്ചയം രഹസ്യമായി നടന്നോ? ഞാനിപ്പോഴാണ് അറിഞ്ഞതെന്ന് പരസ്പരം താരം

30 പേർ കൂടിയ രഹസ്യ ചടങ്ങ് താനാദ്യമായിട്ടാണ് കേൾക്കുന്നത്. കല്യാണവും ഇതുപോലെ രഹസ്യമായി ഇടണമെന്നും റൂബി

ruby jewel, serial actress, ie malayalam

അടുത്തിടെയായിരുന്നു പരസ്പരം സീരിയലിലൂടെ ശ്രദ്ധേയമായ താരം റൂബി ജ്യുവലിന്റെ വിവാഹം നിശ്ചയം. ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും റൂബി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതും രഹസ്യമായിട്ടാണ് ചടങ്ങ് നടത്തിയതെന്ന തരത്തിലുളള വാർത്തകൾ പ്രചരിച്ചു. ഇപ്പോഴിതാ തന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരം.

റൂബിയുടെ അടുത്ത സുഹൃത്തായ അൻഷിതയാണ് താരത്തിന്റെ പ്രതികരണം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പോസ്റ്റ് ചെയ്തത്. ഉണ്ണീ, റൂബീ താങ്കളുടെ വിവാഹനിശ്ചയം രഹസ്യമായി നടന്നുവെന്ന് ഞാനിങ്ങനെ പരസ്യമായി അറിയുന്നതെന്താണെന്ന് അൻഷിത ചോദിക്കുമ്പോൾ അത് രഹസ്യമായിരുന്നുവെന്ന് ഞാനിപ്പോഴാണ് അറിയുന്നതെന്നായിരുന്നു റൂബിയുടെ മറുപടി. 30 പേർ കൂടിയ രഹസ്യ ചടങ്ങ് താനാദ്യമായിട്ടാണ് കേൾക്കുന്നതെന്ന് റൂബി പറഞ്ഞു. കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത് ലോകത്ത് ആദ്യമായിട്ടായിരിക്കും രഹസ്യമായി ഒരു വിവാഹ നിശ്ഛയ ചടങ്ങ് നടന്നതെന്നായിരുന്നു അൻഷിത പറഞ്ഞത്. കല്യാണവും ഇതുപോലെ രഹസ്യമായി ഇടണമെന്നും റൂബി വീഡിയോയിൽ പറയുന്നു.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന അജാസാണ് റൂബിയുടെ വരൻ. വിവാഹ നിശ്ചയത്തിന് സെറ്റ് സാരിയായിരുന്നു റൂബിയുടെ വേഷം. മുണ്ടും കുർത്തിയുമായിരുന്നു അജാസ് ധരിച്ചത്. റൂബിയുടെ വിവാഹ നിശ്ചയത്തിന് അടുത്ത സുഹൃത്തായ അൻഷിതയും എത്തിയിരുന്നു. കണ്‍ഗ്രാറ്റ്‌സ് മുത്തേ, മൈ ചക്കരേയെന്നായിരുന്നു താരം ഇരുവർക്കുമൊപ്പമുളള ഫൊട്ടോയ്ക്കൊപ്പം കുറിച്ചത്.

Read More: പുതിയ ജീവിതം പുതിയ വീട്ടിൽ; യുവയ്ക്കും മൃദുലയ്ക്കും ഇരട്ടി മധുരം

കൊച്ചു ടിവിയിൽ അവതാരകയായിട്ടാണ് റൂബിയുടെ കരിയറിന്റെ തുടക്കം. ഇന്ദിര എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തിയത്. ‘പരസ്പരം’ സീരിയലാണ് റൂബിയുടെ കരിയറിൽ വഴിത്തിരിവായത്. പരമ്പരയിൽ പത്മാവതിയുടെ മകൾ സുചിത്രയെന്ന കഥാപാത്രത്തെയാണ് റൂബി അവതരിപ്പിച്ചത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Parasparam serial fame ruby jewel reply about her engagement fake news

Next Story
ചക്കപ്പഴത്തിൽ നിന്നും മാലിക്കിലേക്ക്; ശ്രദ്ധ നേടി അമൽ രാജ് ദേവ്Malik Amal rajdev, chakkappazhamm kunjunni, Chakkappazham amal rajdev
The moderation of comments is automated and not cleared manually by malayalam.indianexpress.com