Latest News

പരസ്പരം സീരിയൽ താരം റൂബി ജ്യുവൽ വിവാഹിതയായി; ചിത്രങ്ങൾ

മാട്രിമോണിയൽ വഴി വന്ന ബന്ധമാണ് അജാസിന്റേതെന്ന് റൂബി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

ruby jewel, serial actress, ie malayalam

പരസ്പരം സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് റൂബി ജ്യുവൽ. സുചിത്ര എന്ന കഥാപാത്രത്തെയാണ് സീരിയലിൽ റൂബി അവതരിപ്പിച്ചത്. താരത്തിന്റെ വിവാഹ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

നിക്കാഹ് കഴിഞ്ഞ സന്തോഷം റൂബിയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. വിവാഹ ചിത്രങ്ങളും റൂബി പോസ്റ്റ് ചെയ്തിട്ടുണ്ട്. എഡിറ്റർ അജാസാണ് റൂബിയുടെ വരൻ. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിട്ടായിരുന്നു നിക്കാഹെന്ന് റൂബി പറയുന്നു.

‘മാട്രിമോണിയൽ വഴി വന്ന ബന്ധമാണ് അജാസിന്റേതെന്ന് റൂബി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്റെ പ്രൊഫൈൽ കണ്ടപ്പോൾ അജാസ് അപ്രോച്ച്ചെയ്തു. പിന്നെ ഇൻസ്റ്റയിൽ ഡയറക്ടായി മെസെജ് ചെയ്തു. കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് അജാസാണ് ചോദിച്ചത്. അങ്ങനെയാണ് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയത്,’ എന്ന് റൂബി പറഞ്ഞിരുന്നു.

കൊച്ചു ടിവിയിൽ അവതാരകയായിട്ടാണ് റൂബിയുടെ കരിയറിന്റെ തുടക്കം. ഇന്ദിര എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തിയത്. ‘പരസ്പരം’ സീരിയലാണ് റൂബിയുടെ കരിയറിൽ വഴിത്തിരിവായത്. പരമ്പരയിൽ പത്മാവതിയുടെ മകൾ സുചിത്രയെന്ന കഥാപാത്രത്തെയാണ് റൂബി അവതരിപ്പിച്ചത്.

Read More: സീരിയൽ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Parasparam serial fame ruby jewel marriage photos

Next Story
സീരിയൽ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായിalice christy, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com