scorecardresearch

പരസ്പരം സീരിയൽ താരം റൂബി ജ്യുവലിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ

പരസ്പരം സീരിയലാണ് റൂബിയുടെ കരിയറിൽ വഴിത്തിരിവായത്

ruby jewel, serial actress, ie malayalam

പരസ്പരം സീരിയലിലൂടെ മിനിസ്ക്രീനിൽ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് റൂബി ജ്യുവൽ. റൂബി വിവാഹിതയാവുന്നുവെന്ന സന്തോഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും റൂബി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.

അജാസാണ് റൂബിയുടെ വരൻ. സെറ്റ് സാരിയായിരുന്നു റൂബിയുടെ വേഷം. മുണ്ടും കുർത്തിയുമായിരുന്നു അജാസ് ധരിച്ചത്. റൂബിയുടെ വിവാഹ നിശ്ചയത്തിന് അടുത്ത സുഹൃത്തായ അൻഷിതയും എത്തിയിരുന്നു. കണ്‍ഗ്രാറ്റ്‌സ് മുത്തേ, മൈ ചക്കരേയെന്നായിരുന്നു താരം ഇരുവർക്കുമൊപ്പമുളള ഫൊട്ടോയ്ക്കൊപ്പം കുറിച്ചത്.

കൊച്ചു ടിവിയിൽ അവതാരകയായിട്ടാണ് റൂബിയുടെ കരിയറിന്റെ തുടക്കം. ഇന്ദിര എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തിയത്. ‘പരസ്പരം’ സീരിയലാണ് റൂബിയുടെ കരിയറിൽ വഴിത്തിരിവായത്. പരമ്പരയിൽ പത്മാവതിയുടെ മകൾ സുചിത്രയെന്ന കഥാപാത്രത്തെയാണ് റൂബി അവതരിപ്പിച്ചത്.

Read More: ജീവിത നൗക സീരിയൽ നായിക അഞ്ജന വിവാഹിതയാകുന്നു

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Parasparam serial fame ruby jewel engagement photo532631