Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

എനിക്കു വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിട്ടില്ല, ഇതാദ്യത്തെ അനുഭവമെന്ന് ‘പാടാത്ത പൈങ്കിളി’ താരം സൂരജ്

നിങ്ങളുടെ സൂരജ് എന്ന ഞാൻ എവിടെയും സൈഡായിട്ടില്ല. ഒന്നിൽ പോയാൽ മൂന്നിൽ പിടിക്കും. നിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലൊന്നും വരില്ലെന്ന് പാടാത്ത പൈങ്കിള താരം

sooraj, serial artist, ie malayalam

പാടാത്ത പൈങ്കിളിയിൽനിന്നുളള സൂരജിന്റെ പിന്മാറ്റം ആരാധകരെ ഏറെ വിഷമിപ്പിരുന്നു. ആരോഗ്യ പ്രശ്നങ്ങളൊക്കെ മാറി എത്രയും പെട്ടെന്ന് തങ്ങളുടെ ദേവയായി തിരിച്ചെത്തണമെന്നാണ് ആരാധകർ ഇപ്പോഴും ആവശ്യപ്പെടുന്നത്. സീരിയലിൽനിന്നും മാറിയെങ്കിലും സൂരജിനോടുളള ആരാധക സ്നേഹം കൂടി കൂടി വരികയാണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഓരോ പോസ്റ്റിനു താഴെയും വരുന്ന ആരാധക കമന്റുകളിൽ ഈ സ്നേഹം പ്രകടമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം കൂടിയാണ് സൂരജ്. യൂട്യൂബിലെ തന്റെ പേജിലൂടെ സൂരജ് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒന്നും അല്ലാത്ത എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ എന്റെ സ്വന്തം കൂടപ്പിറപ്പ് എന്ന് പറഞ്ഞുകൊണ്ട് പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സൂരജ്.

Read More: പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറിയോ? വേദനയോടെ ആ വിവരം പങ്കു വച്ച് സൂരജ്

കാര്യങ്ങളൊക്കെ ശരിയായി വരുന്നുണ്ട്. പൂര്‍ണ്ണമായും ശരിയായിട്ടില്ല. ആരോഗ്യമായത് കൊണ്ട് നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരും, പിന്തുണച്ചവരും, സംസാരിച്ചവരും, വഴക്കിട്ടവരും, എനിക്കു വേണ്ടി ഒരു കമന്റിടാൻ സമയം ചെലവഴിക്കുന്നതുമൊക്കെ എന്നെ സംബന്ധിച്ച് ഒരു ഭാഗ്യമാണ്. ഫാൻസ് എന്നു പറയുന്നവരുണ്ട്. പക്ഷേ, ഫാന്‍സ് എന്ന് പറഞ്ഞ് അതിനെ താഴ്ന്ന രീതിയിലേക്ക് ചിന്തിക്കുന്ന ആള്‍ക്കാരുമുണ്ടാവും. എനിക്ക് വേണ്ടി സംസാരിക്കാൻ ആരൊക്കെയോ ഉണ്ടെന്ന് മനസിലായത് ഈയൊരു സമയത്താണ്. ആരാന്ന് പോലും അറിയില്ല, എന്നാലും എനിക്ക് സംസാരിക്കാൻ ആൾക്കാരുണ്ടായി. എന്റെ ജീവിതത്തിൽ ഇത് ആദ്യത്തെ അനുഭവമാണ്. കാരണം എന്റെ ജീവിതത്തിൽ എനിക്കു വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിട്ടില്ലെന്നും സൂരജ് വ്യക്തമാക്കി.

പലരും എന്നെ വിളിച്ചു, നിന്റെ ഫാന്‍സ് പവര്‍ ചില്ലറയല്ലെടാ, നിനക്ക് വേണ്ടി എത്രയാളുകളാണ് പ്രാര്‍ത്ഥിക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോള്‍ സ്വയം രോമാഞ്ചം വന്നു. എന്റെ ഫാൻസ് പറയുന്നവരെ ചിലർ കളിയാക്കുന്നതൊക്കെ ഞാൻ അറിഞ്ഞു. സൂരജിന്റെ കൂടെ നടന്ന് അവന്‍ ഔട്ടായല്ലോ, ഇനി അവന്റെ ഫാന്‍സ് എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ക്കെന്താണ് എന്നൊക്കെ ചോദിച്ചെന്ന് ഞാന്‍ അറിഞ്ഞു. നിങ്ങളുടെ സൂരജ് എന്ന ഞാൻ എവിടെയും സൈഡായിട്ടില്ല. ഒന്നിൽ പോയാൽ മൂന്നിൽ പിടിക്കും. നിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലൊന്നും വരില്ല. പൂര്‍വ്വാധികം ശക്തിയോടെ താൻ തിരിച്ചു വരുമെന്നും സൂരജ് പറഞ്ഞു. തന്റെ കൂടെ എപ്പോഴും ആരാധകരും അവരുടെ പിന്തുണയും വേണമെന്നും സൂരജ് അഭ്യർഥിച്ചു.

ഞാൻ ഓകെയായി കൊണ്ടിരിക്കുകയാണ്. കോവിഡൊക്കെ മാറി ഒരു വരവ് വരണം. അപ്പോഴും നിങ്ങളുടെ പ്രാർഥന വേണം. എന്നും ആരാധകർ തന്റെ കൂടെ വേണമെന്നും സൂരജ് പറഞ്ഞു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili serial sooraj sun talking about fans509753

Next Story
യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ട ‘ബിഗ് ബോസ്; വീഡിയോBigg Boss, Bigg Boss Malayalam, Bigg Boss best dance, manikuttan soorya dance video, manikuttan soorya dance video, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results
The moderation of comments is automated and not cleared manually by malayalam.indianexpress.com