Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ഒരു വീഴ്ചയിൽ അവസാനിക്കേണ്ടതല്ല എന്റെ സ്വപ്നങ്ങൾ; പാടാത്ത പൈങ്കിളി താരം സൂരജ്

സൂരജിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറഞ്ഞിരിക്കുന്നത്

sooraj, serial artist, ie malayalam

പാടാത്ത പൈങ്കിളി സീരിയലിൽനിന്നും പിന്മാറിയെങ്കിലും സൂരജിനോട് ആരാധകർക്കുളള സ്നേഹത്തിന് ഒരു കുറവുമില്ല. പരമ്പരയിൽ ദേവ എന്ന കഥാപാത്രമായി പുതുമുഖം എത്തിയെങ്കിലും സൂരജിനെ മറക്കാൻ മിനിസ്ക്രീൻ പ്രേക്ഷകർ തയ്യാറല്ല. താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഫെയ്സ്ബുക്കിൽ പുതിയൊരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് സൂരജ്. ”ഒരാൾ ഒരു അഭിനേതാവായി ജനങ്ങളുടെ മുന്നിൽ അവന്റെ കഴിവുകൾ കാഴ്ചവയ്ക്കുന്ന നിമിഷം. അവൻ അവിടെ എത്തുന്നതുവരെയുള്ള അവന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ആരും കാണാനോ കേൾക്കാനോ ഉണ്ടാവില്ല. പിന്നെ വാഴ്ത്തി പാടാനും താഴ്ത്തി പാടാനും ആയിരം പേർ വരും. ഒരു വീഴ്ചയിൽ അവസാനിക്കേണ്ടത് അല്ല എന്റെ സ്വപ്നങ്ങൾ. ഞാൻ എന്റെ സ്വപ്നങ്ങൾ വരച്ചത് വെള്ളത്തിൽ അല്ല. എന്റെ ഈ വിശ്രമവേള ഒരുപാട് അനുഭവങ്ങളും തിരിച്ചറിവുകളും എനിക്ക് സമ്മാനിച്ചു. തോൽവി വിജയത്തിന്റെ മുന്നോടിയാണ് എന്ന് കേട്ടിട്ടില്ലേ അത് തന്നെ സംഭവിക്കും. ദൈവവും, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്റെ കൂടെ ഉണ്ടെങ്കിൽ. ഈ സൂര്യൻ വരും പ്രഭാതങ്ങളിൽ ഉദിച്ചു ഉയർന്നു തന്നെ നിൽക്കും,” ഇതായിരുന്നു സൂരജിന്റെ കുറിപ്പ്.

സൂരജിന്റെ പുതിയ പോസ്റ്റിനു താഴെയും സ്നേഹം അറിയിച്ച് ആരാധകർ എത്തിയിട്ടുണ്ട്. സൂരജിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറഞ്ഞിരിക്കുന്നത്.

Read More: പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറിയോ? വേദനയോടെ ആ വിവരം പങ്കു വച്ച് സൂരജ്

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പരമ്പരയിൽനിന്നും പിന്മാറിയതെന്നാണ് സൂരജ് വെളിപ്പെടുത്തിയത്. സീരിയലിന്റെ ഷെഡ്യൂൾ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ചെറിയ നടുവേദന ഉണ്ടായിരുന്നു. ദീർഘ ദൂരം വാഹനം ഓടിച്ചതുകൊണ്ടാവുമെന്നാണ് കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി. അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോഴാണ് ബാക്ബോണിൽ ചെറിയ പ്രശ്നം ഉണ്ടെന്നു മനസ്സിലാക്കുന്നത്. തുടർന്ന് അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു. പൂർണ്ണ വിശ്രമവും ചികിത്സയുമാണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിർദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യം പത്തു ദിവസം വിശ്രമം പറഞ്ഞ എനിക്ക് പിന്നീട് വീണ്ടും ഡോക്ടർ വിശ്രമം നിർദേശിയ്ക്കുകയായിരുന്നു . ഇതോടെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂവെന്ന് സൂരജ് വ്യക്തമാക്കി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili serial sooraj new facebook post509135

Next Story
ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകും; കസ്തൂരിമാൻ താരം സിദ്ധാർഥ്siddharth venugopal, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com