Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

സൂരജേട്ടൻ വരില്ല, ഇനി പുതിയ ദേവ; കൺമണിയുടെ നായകനെ പരിചയപ്പെടുത്തി മനീഷ

‘പാടാത്ത പൈങ്കിളി’യിൽ സൂരജിന് പകരക്കാരനായി ലക്ക്ജിത്ത് എത്തിയിരിക്കുകയാണ്

Maneesha Mahesh, padatha painkili, padatha painkili new deva actor, Lucgith, Sooraj, സൂരജ്, padatha painkili, padatha painkili latest episode

‘പാടാത്ത പൈങ്കിളി’യിൽ നിന്നും സൂരജ് പിന്മാറിയത് വാർത്തയായിരുന്നു. സൂരജ് സീരിയലിലേക്ക് തിരിച്ചെത്തുമോ എന്ന പ്രതീക്ഷയിലായിരുന്നു ഇത്രനാളും പ്രേക്ഷകർ. എന്നാൽ ചില ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് താൻ പരമ്പരയിൽ നിന്നും പിന്മാറിയതെന്നും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും വ്യക്തമാക്കി കൊണ്ട് സൂരജ് തന്നെ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ, സൂരജിന് പകരം ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെ പരിചയപ്പെടുത്തുകയാണ് ‘പാടാത്ത പൈങ്കിളി’യിലെ നായിക മനീഷ. ലൈവിലെത്തിയാണ് പുതിയ ദേവയെ കൺമണി പരിചയപ്പെടുത്തിയത്.

ലക്ജിത്ത് സൈനയാണ് സീരിയലിൽ പുതിയ ദേവയായി എത്തുന്നത്. കാഞ്ഞങ്ങാട് സ്വദേശിയാണ് ലക്ജിത്ത്. ഓഡീഷനിലൂടെയാണ് സൂരജുമായി രൂപസാദൃശ്യമുള്ള ലക്ജിത്ത് സീരിയലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

സൂരജിനെ നമ്മളാരും മാറ്റിയതല്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് സ്വയം പിന്മാറിയതാണെന്നും കൺമണി പറയുന്നു. ദേവയ്ക്ക് നിങ്ങൾ നൽകിയ പ്രേക്ഷക പിന്തുണ ഇനിയും നൽകണമെന്നും മനീഷ ലൈവിൽ അഭ്യർത്ഥിക്കുന്നു.

Read more: കൂടെ നിന്നവർ ചതിച്ചു, തോളിൽ കയ്യിട്ട് നടന്നവരുടെ അഡ്രസ് പോലുമില്ല; പാടാത്ത പൈങ്കിളി താരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili serial maneesha mahesh introduce luckgith saini new deva

Next Story
പ്രിയപ്പെട്ടവനെ പരിചയപ്പെടുത്തി ബിജു സോപാനം; എത്ര നാളായി കണ്ടിട്ടെന്ന് ആരാധകർBiju sopanam, Biju Sopanam photos, uppum mulakum balu, uppum mulakum
The moderation of comments is automated and not cleared manually by malayalam.indianexpress.com