പ്രതീക്ഷിക്കാതൊരു കോൾ വന്നു, തടി കൂടുതലാണെന്ന് പറഞ്ഞ് അവസരം നഷ്ടമായി; സങ്കടം പങ്കിട്ട് ‘പാടാത്ത പൈങ്കിളി’ താരം സൂരജ്

അഭിനയമേഖലയിൽ സജീവമായിരുന്നശേഷം വീട്ടിൽ വെറുതെ ഇരിക്കേണ്ടി വന്നത് വിഷമമുളള കാര്യമായിരുന്നെന്ന് സൂരജ് വീഡിയോയിൽ പറയുന്നു. എത്ര ചിരിച്ചാലും ഉളളിന്റെ ഉളളിൽ വലിയ വിഷമമായിരുന്നു

sooraj sun, serial artist, ie malayalam

പാടാത്ത പൈങ്കിളിയിൽനിന്നും സൂരജ് സൺ പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രചോദനമാകുന്ന തരത്തിലുളള വീഡിയോ സൂരജ് പങ്കുവയ്ക്കാറുണ്ട്. സൂരജിന്റെ പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത്.

അഭിനയമേഖലയിൽ സജീവമായിരുന്നശേഷം വീട്ടിൽ വെറുതെ ഇരിക്കേണ്ടി വന്നത് വിഷമമുളള കാര്യമായിരുന്നെന്ന് സൂരജ് വീഡിയോയിൽ പറയുന്നു. എത്ര ചിരിച്ചാലും ഉളളിന്റെ ഉളളിൽ വലിയ വിഷമമായിരുന്നു. നമ്മളെ സ്ക്രീനിൽ കണ്ടശേഷം ആ സ്‌ക്രീനില്‍ നിന്നും പുറത്തിറങ്ങി പിന്നെ ആ സ്‌ക്രീന്‍ നോക്കുമ്പോള്‍ വിഷമം തന്നെയാണ്. പക്ഷേ, താനതല്ലൊം പോസിറ്റീവായി കണ്ടുവെന്ന് സൂരജ് പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞപ്പോൾ വീണ്ടും ഫീൽഡിലേക്ക് ഇറങ്ങാനുളള ശ്രമങ്ങൾ നടത്തി. ചിലരെ അതിനായി വിളിച്ചിരുന്നു. ആ സമയത്താണ് പ്രതീക്ഷിക്കാതൊരു കോൾ വന്നത്. പരസ്യത്തിലേക്കുളള അവസരമായിരുന്നു. അതിനായി ഒരാളെ കാണാൻ ചെന്നപ്പോൾ തടി കൂടുതലാണെന്ന് പറഞ്ഞ് അവസരം നഷ്ടമായി. അതോടെയാണ് ഡയറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് സൂരജ് പറയുന്നു.

ആ സംഭവത്തിനുശേഷം ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി. ആ അവസരം ലഭിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും തന്റെ വലിയ ഫ്‌ളക്‌സൊക്കെ വന്നേനെയെന്നും സൂരജ് പറഞ്ഞു. ഒരാള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇരട്ടിയായി തിരിച്ചുവരുന്ന പ്രകൃതമാണ് തന്റേതെന്നും വീഴ്ചയിലും പരാജയത്തിലുമെല്ലാം സന്തോഷിക്കുന്നത് രണ്ടിനേയും ഒരേ ലെവലില്‍ കൊണ്ടുപോവുന്നതുകൊണ്ടാണെന്നും സൂരജ് പറയുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് സൂരജാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പരമ്പരയിൽനിന്നും പിന്മാറിയതെന്നാണ് സൂരജ് വെളിപ്പെടുത്തിയത്.

Read More: വിവാഹശേഷമുളള ആദ്യ യാത്ര മൂന്നാറിലേക്ക്, വിശേഷങ്ങൾ പങ്കിട്ട് യുവയും മൃദുലയും

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili serial fame sooraj sun youtube video541161

Next Story
ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന നായകന് ഭാര്യയൊരുക്കിയ സർപ്രൈസ് ഗിഫ്റ്റ്Actor Shiju Abdul Rasheed, Devi Shiju, Neeyum Njanum serial, Shiju Neeyum Njanum, Ravivarman Shiju, Shiju AR, Shiju AR birthday, Shiju AR birthday cake, ഷിജു, നടൻ ദേവി ഷിജു, നീയും ഞാനും, രവിവർമ്മൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express