‘പാടാത്ത പൈങ്കിളി’ എന്ന ഒറ്റ സീരിയലിലൂടെ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് സൂരജ് സൺ. ആരോഗ്യ കാരണങ്ങളാൽ ഇടക്ക് വെച്ചു പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ്.
ഇപ്പോഴിതാ, തന്റെ സ്കൂൾ കാലത്തു നിന്നുള്ളൊരു ചിത്രം പങ്കുവയ്ക്കുകയാണ് സൂരജ്. “കാൺമാനുണ്ട്. 2006ലെ എസ്എസ്എൽസിക്ക് ഫോട്ടോയെടുക്കാൻ സ്റ്റുഡിയോകളിൽ പോകുമ്പോൾ അന്ന് എല്ലാവരും അതിശയകരമായി ചെയ്യുന്ന ഒരു പരിപാടിയുണ്ട് മൂന്നു ഫോട്ടോയിൽ ഒരു ഫോട്ടോ കോട്ട് വേണം. അങ്ങനെ ഞാനും ആദ്യമായി കോട്ട് ഇട്ടു ഫോട്ടോഷോപ്പിൽ,” എന്നാണ് ചിത്രം ഷെയർ ചെയ്ത് സൂരജ് കുറിക്കുന്നത്.
സീരിയലിൽ നിന്നും മാറിയ ശേഷം സൂരജ് ഈയിടക്ക് ലൈവിൽ വന്നത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അഭിനയമേഖലയിൽ സജീവമായിരുന്നശേഷം വീട്ടിൽ വെറുതെ ഇരിക്കേണ്ടി വന്നത് വിഷമമുളള കാര്യമായിരുന്നെന്ന് സൂരജ് വീഡിയോയിൽ പറഞ്ഞു. എത്ര ചിരിച്ചാലും ഉളളിന്റെ ഉളളിൽ വലിയ വിഷമമായിരുന്നു. നമ്മളെ സ്ക്രീനിൽ കണ്ടശേഷം ആ സ്ക്രീനില്‍ നിന്നും പുറത്തിറങ്ങി പിന്നെ ആ സ്ക്രീന്‍ നോക്കുമ്പോള്‍ വിഷമം തന്നെയാണ്. പക്ഷേ, താനതല്ലൊം പോസിറ്റീവായി കണ്ടുവെന്ന് സൂരജ് പറഞ്ഞു.
ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞപ്പോൾ വീണ്ടും ഫീൽഡിലേക്ക് ഇറങ്ങാനുളള ശ്രമങ്ങൾ നടത്തി. ചിലരെ അതിനായി വിളിച്ചിരുന്നു. ആ സമയത്താണ് പ്രതീക്ഷിക്കാതൊരു കോൾ വന്നത്. പരസ്യത്തിലേക്കുളള അവസരമായിരുന്നു. അതിനായി ഒരാളെ കാണാൻ ചെന്നപ്പോൾ തടി കൂടുതലാണെന്ന് പറഞ്ഞ് അവസരം നഷ്ടമായി. അതോടെയാണ് ഡയറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് സൂരജ് പറയുന്നു.
Also read: ഇതിൽ പരം സുകൃതം എന്തുണ്ട്; പുതിയ ചിത്രവുമായി ശ്രുതി രജനീകാന്ത്
ആ സംഭവത്തിനുശേഷം ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി. ആ അവസരം ലഭിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും തന്റെ വലിയ ഫ്ളക്സൊക്കെ വന്നേനെയെന്നും സൂരജ് പറഞ്ഞു. ഒരാള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇരട്ടിയായി തിരിച്ചുവരുന്ന പ്രകൃതമാണ് തന്റേതെന്നും വീഴ്ചയിലും പരാജയത്തിലുമെല്ലാം സന്തോഷിക്കുന്നത് രണ്ടിനേയും ഒരേ ലെവലില്‍ കൊണ്ടുപോവുന്നതുകൊണ്ടാണെന്നും സൂരജ് പറയുന്നു.