കൂടെ നിന്നവർ ചതിച്ചു, തോളിൽ കയ്യിട്ട് നടന്നവരുടെ അഡ്രസ് പോലുമില്ല; പാടാത്ത പൈങ്കിളി താരം

ഞാന്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവരുത്. അഭിനയ മേഖലയില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയോ സീരിയലോ ഒക്കെയായി ഞാന്‍ വരുമെന്നും സൂരജ്

sooraj, serial artist, ie malayalam

പാടാത്ത പൈങ്കിളിയിൽനിന്നും പിന്മാറിയതിന്റെ കാരണം സൂരജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് താൻ പിന്മാറിയതെന്നാണ് സൂരജ് പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു വീഡിയോയിലൂടെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കിയിരിക്കുകയാണ് സൂരജ്.

ദേവയായല്ല സൂരജായാണ് താൻ ഇപ്പോൾ സംസാരിക്കുന്നതെന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. തനിക്ക് പ്രേക്ഷകർ തരുന്ന സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുവെന്നും ഇത്രയും തന്നെ സ്നേഹിക്കുന്നുണ്ടെന്നും സ്നേഹിച്ചിരുന്നുവെന്നും കുറഞ്ഞ ദിവസങ്ങൾക്കുളളിൽ നിങ്ങൾ അത് തെളിയിച്ചുവെന്നും താരം പറഞ്ഞു.

പാടാത്ത പൈങ്കിളിയിൽനിന്നും പോയതിൽ വിഷമമുണ്ടോയെന്ന് പലരും ചോദിക്കുന്നുണ്ട്. വിഷമമില്ല, കാരണം ചില സാഹചര്യങ്ങൾ അങ്ങനെയാണ്. നമ്മൾ എന്ത് സാഹചര്യമാണേലും അത് തരണം ചെയ്യും. പക്ഷേ, ആരോഗ്യപരമായ കാരണമാകുമ്പോൾ ബുദ്ധിമുട്ടാണ്. ഞാനും അത് തരണം ചെയ്യാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. അതിനാലാണ് പാടാത്ത പൈങ്കിളിയിൽനിന്നും തനിക്ക് പിന്മാറേണ്ടി വന്നതെന്ന് സൂരജ് പറഞ്ഞു.

ഏഷ്യാനെറ്റെന്ന വലിയ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്ത് വരേണ്ടി വരുന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഏഷ്യാനെറ്റ് എന്നെ മാറ്റിയതല്ല, സാഹചര്യം അങ്ങനെയായത് കൊണ്ട് എനിക്ക് മാറേണ്ടി വന്നതാണെന്നും ഏഷ്യാനെറ്റ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. പാടാത്ത പൈങ്കിളി കുടുംബത്തിലെ എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ട്. അഭിനയത്തിന്റെ പാഠം പഠിപ്പിച്ച് എന്നെ ദേവയാക്കി മാറ്റിയത് സുധീഷ് ശങ്കർ സാറാണ്. അത് ഞാന്‍ മിസ്സ് ചെയ്യുമെന്നും സൂരജ് പറഞ്ഞു.

Read More: എന്തുകൊണ്ട് പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറി? വേദനയോടെ ആ വിവരം പങ്കുവച്ച് സൂരജ്

ദേവ എന്ന കഥാപാത്രത്തിന് ഒന്നും സംഭവിച്ചിട്ടില്ല. സേഫാണ്. ദേവ അവിടെ തന്നെയുണ്ട്. ആ ക്യാരക്ടര്‍ ചെയ്ത വ്യക്തിയാണ് മാറിയത്. പുതിയ വരുന്നയാളെ പിന്തുണയ്ക്കുക. ഞാന്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവരുത്. അഭിനയ മേഖലയില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയോ സീരിയലോ ഒക്കെയായി ഞാന്‍ വരുമെന്നും സൂരജ് പറഞ്ഞു.

തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ചും സൂരജ് വിശദീകരിച്ചു. എന്റെ സുഹൃത്തെന്ന വ്യാജേന ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞു. സൂരജിന്റെ കയ്യിൽ പൈസയില്ല. സൂരജിന് നേരിട്ട് പൈസ വാങ്ങിക്കാന്‍ പറ്റില്ല, ഞാന്‍ കൊടുത്തോളാമെന്ന് പറഞ്ഞ് പണം വാങ്ങിക്കുന്നതായാണ് അറിഞ്ഞത്. ദൈവം സഹായിച്ച് ഇതുവരെ എനിക്കൊരു ബുദ്ധിമുട്ടില്ല. എന്റെ പേര് പറഞ്ഞ് ആരെങ്കിലും മുതലെടുപ്പ് നടത്തുകയാണെങ്കില്‍ സൂക്ഷിക്കണമെന്നും സൂരജ് പറഞ്ഞു.

കൂടെ നിന്ന ആള്‍ക്കാര്‍ തന്നെ പലതരത്തില്‍ ചതിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ ഞാന്‍ നേരിടുന്നുണ്ട്. തളർന്നു വീഴും മുൻപേ കൂടെയുണ്ടായിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. അവരുടെയൊന്നും അഡ്രസില്ല. അതൊന്നും ഞാൻ മനസുകൊണ്ട് കാര്യമാക്കിയിട്ടില്ല. എവിടെയാണോ തളര്‍ന്ന് പോയത് അതിന്റെ പതിന്മടങ്ങ് ശക്തിയോടെ താൻ തിരിച്ചുവരുമെന്നും സൂരജ് പറഞ്ഞു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili serial 506218sooraj sun new video

Next Story
സൂര്യക്ക് വേണ്ടി ലൈവിൽ എത്തി മണിക്കുട്ടൻ; വീഡിയോBigg Boss, Soorya Menon, Manikuttan Soorya, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com