എന്റെ ഈ അവസ്ഥയിൽ ആരും സന്തോഷിക്കേണ്ട, ഞാൻ തിരിച്ചുവരും; പാടാത്ത പൈങ്കിളിയിലെ ദേവ

എങ്ങനെയായാലും ഞാന്‍ പിടിച്ച് നില്‍ക്കും. എന്റെ വീഴ്ചയെ ആഘോഷിക്കുന്നവര്‍ ഇതോര്‍ക്കുക. മനുഷ്യർക്ക് വീഴ്ചയുണ്ടാവും

sooraj, ie malayalam

‘പാടാത്ത പൈങ്കിളി’ പരമ്പരയിൽനിന്നും സൂരജ് പിന്മാറിയോ ഇല്ലയോ എന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകർ. സൂരജ് പരമ്പരയിൽനിന്നും പിന്മാറരുതെന്നാവശ്യപ്പെട്ട് നിരവധി പേർ താരത്തിന് മെസേജ് അയക്കുന്നുണ്ട്. ഇതിനിടയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ തന്റെ യൂട്യൂബ് പേജിൽ സൂരജ് മറുപടി കൊടുത്തിരുന്നു. ”എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്, ആ സമയം എനിക്ക് തരണം. നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല,” എന്നാണ് സൂരജ് പറഞ്ഞത്.

താരം പുതിയൊരു വീഡിയോയിലൂടെ പരമ്പരയിൽനിന്നും പിന്മാറിയെന്നുളള വാർത്തകൾ സ്ഥിരീകരിക്കുന്ന സൂചന നൽകുന്നുണ്ട്. ”പാടാത്ത പൈങ്കിളിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്ത നിങ്ങള്‍ക്ക് കിട്ടിക്കാണും. സംഭവിച്ചതെന്താണെന്ന് പറയുന്നതിന് എനിക്ക് ചില പരിമിതികളുണ്ട്. സംഭവിച്ചത് എന്താണെന്ന് വ്യക്തമായി ഞാന്‍ നിങ്ങളെ അറിയിക്കാം. ഇപ്പോള്‍ അതിന് കഴിയില്ല. അതാണ് ഞാന്‍ കുറച്ച് സമയം വേണമെന്ന് പറഞ്ഞത്. എല്ലാവരും കരുതുന്നത് പോലെ സ്‌നേഹം മാത്രമല്ല എനിക്ക് ലഭിക്കുന്നത്. വിമര്‍ശനങ്ങളുമുണ്ട്,” പുതിയ വീഡിയോയിൽ സൂരജ് പറയുന്നു.

Read More: സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, ഞാനും ചെറുതായി ജീവിച്ചോട്ടെ; അപേക്ഷയുമായി വാനമ്പാടി താരം ഉമാ നായർ

തനിക്ക് ലഭിച്ചൊരു മോശം കമന്റിനെക്കുറിച്ചും സൂരജ് വീഡിയോയിൽ വിശദീകരിച്ചു. സീരിയലില്‍ നിന്നും പോയി എന്നറിഞ്ഞല്ലേ, പഴയ പണി മറന്നിട്ടില്ലല്ലോ, നീ രക്ഷപ്പെട്ട് പോയിക്കോളുമെന്നായിരുന്നു ഒരാളുടെ കമന്റെന്ന് സൂരജ് പറഞ്ഞു. ഏത് പണിയാണ് ഉദ്ദേശിച്ചത് എന്നറിയില്ല. ഞാനൊരു ഫോട്ടോഗ്രാഫറായിരുന്നു, 10 വര്‍ഷത്തോളം ഉപയോഗിച്ച ക്യാമറയും അതു പിടിച്ച തഴമ്പുമൊക്കെ ഇപ്പോഴുമുണ്ട്. പിന്നെ ഡ്രൈവറായി പോയിട്ടുണ്ട്. സ്റ്റുഡിയോയും ഗിഫ്‌റ്റൊക്കെയുള്ള ഒരു ഷോപ്പും നടത്തിയിട്ടുണ്ട്. ഇതൊന്നും ഞാന്‍ മറന്നിട്ടില്ലെന്ന് സൂരജ് പറഞ്ഞു.

ആരോഗ്യം കുറച്ച് മോശമാണ്. ഇതൊന്നുമില്ലെങ്കിലും ഇതുപോലെ വീഡിയോ ഒക്കെ ചെയ്ത് യൂട്യൂബിൽനിന്ന് ഞാന്‍ വരുമാനമുണ്ടാക്കും. ഒരുപാട് ഇഷ്ടപ്പെട്ട മേഖലയാണ് ആക്ടിങ്ങ്. ആക്ടിങ്ങിൽ എവിടെ എത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഞാൻ അവിടെ എത്തും. പക്ഷേ സാഹചര്യം ചിലപ്പോള്‍ നമുക്ക് അനുകൂലമായിരിക്കില്ല. എന്നാലും ഞാന്‍ തിരിച്ച് വരുമെന്ന് സൂരജ് പറയുന്നു.

എങ്ങനെയായാലും ഞാന്‍ പിടിച്ച് നില്‍ക്കും. എന്റെ വീഴ്ചയെ ആഘോഷിക്കുന്നവര്‍ ഇതോര്‍ക്കുക. മനുഷ്യർക്ക് വീഴ്ചയുണ്ടാവും. എന്റെ പേര് സൂരജ്, അതിന്റെ അർത്ഥം സൂര്യനാണ്. നമുക്കറിയാം സൂര്യൻ എപ്പോഴും ഉദിച്ചുനിൽക്കില്ല, ഇടയ്ക്ക് അസ്തമയം ഉണ്ട്. അതുപോലെ നമ്മുടെ ജീവിതത്തിലുണ്ടാവും. എനിക്ക് മുണ്ടുടുക്കാനും അറിയാം വേണമെങ്കില്‍ മടക്കി കുത്താനും അറിയാം. എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആരും സന്തോഷിക്കേണ്ട, കുറച്ച് താടിയും മുടിയുമൊക്കെ വരും, അതൊക്കെ വെട്ടിയാൽ പഴയ ഞാനാകുമെന്നും സൂരജ് പറഞ്ഞു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരജാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili fame sooraj new video497838

Next Story
കിടിലത്തിന്റെ ഗ്രൂപ്പിസം കളികൾ പൊളിച്ചടുക്കി മണിക്കുട്ടൻBigg Boss, Manikuttan, Bigg Boss Manikuttan, Manikuttan kidilam firoz fight, manikuttan ramzan fight, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com