scorecardresearch
Latest News

ആദ്യ സീരിയൽ വിശേഷങ്ങൾ പങ്കു വച്ച് ‘പാടാത്ത പൈങ്കിളി’യിലെ ദേവ

തനിക്കിപ്പോൾ 22 വയസായെന്നും താരം വ്യക്തമാക്കി

saini, serial, ie malayalam

പാടാത്ത പൈങ്കിളി പരമ്പരയിൽനിന്നും അപ്രതീക്ഷിതമായാണ് സൂരൺ സൺ പിന്മാറിയത്. ലക്ജിത് സൈനിയാണ് സൂരജിനു പകരംം ദേവയായെത്തിയത്. പുതിയ ദേവയെ പരമ്പരയുടെ ആരാധകർ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തന്റെ വിശേഷങ്ങൾ ലൈവിൽ പറഞ്ഞെത്തിയിരിക്കുകയാണ് സൈനി.

നെഗറ്റീവ് വിമർശനങ്ങളെ എങ്ങനെ നേരിടുന്നുവെന്ന ആരാധകരുടെ ചോദ്യത്തിന് നെഗറ്റീവ് ഉണ്ടെങ്കിലേ പോസിറ്റീവ് ഉണ്ടാവുകയുളളൂ. രണ്ടും ആ സെൻസിലേ എടുക്കാറുളളൂ. നമ്മുടെ കാര്യങ്ങൾ നമ്മൾ നന്നായിട്ട് ചെയ്യുക. നമ്മുടെ കയ്യിലാണ് എല്ലാ കാര്യങ്ങളുമെന്നായിരുന്നു ആരാധകരുടെ ദേവയുടെ മറുപടി.

Read More: എനിക്കു വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിട്ടില്ല, ഇതാദ്യത്തെ അനുഭവമെന്ന് ‘പാടാത്ത പൈങ്കിളി’ താരം സൂരജ്

തനിക്കിപ്പോൾ 22 വയസായെന്നും താരം വ്യക്തമാക്കി. വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്ലസ് ടു പൂർത്തിയാക്കിയെന്നും ഡിഗ്രി കോളിഫൈഡ് അല്ലെന്നും സൈനി വ്യക്തമാക്കി. പാടാത്ത പൈങ്കിളി തന്റെ ആദ്യ സീരിയലാണെന്നും ഇതിനു മുൻപ് മറ്റൊരു സീരിയലിലോ സിനിമയിലോ അഭിനയിച്ചിട്ടില്ലെന്നും സൈനി പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് സൂരജ് സീരിയലിൽനിന്നും പിന്മാറിയത്. തുടർന്ന് പുതിയ ദേവയായി സൂരജിന്റെ അതേ സാദൃശ്യമുളള സൈനിയെ അണിയറപ്രവർത്തകർ കൊണ്ടുവരികയായിരുന്നു. പുതിയ ദേവയ്ക്കും ആരാധകരിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഓഡിഷനിലൂടെയാണ് ദേവയാവാനുള്ള അവസരം ലഭിച്ചതെന്ന് സൈനി മുൻപ് പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Padatha painkili fame lukckgith saini live510359

Best of Express