മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുളളത് റിയാലിറ്റി ഷോകള്‍ക്കായിരിക്കും. അതും കോമഡി ഷോകളാണെങ്കില്‍ മലയാളികളുടെ പ്രിയം കൂടും. അത്തരത്തില്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി റിയാലിറ്റി ഷോയാണ് ‘ഒരു ചിരി, ഇരു ചിരി, ബമ്പര്‍ ചിരി’ എന്നത്. പരിപാടിയുടെ അവതാരകനായ കാര്‍ത്തിക് സൂര്യ ഷെയര്‍ ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈലാകുന്നത്.
യൂട്യൂബര്‍ കൂടിയായ കാര്‍ത്തിക് സൂര്യ പങ്കുവച്ച വീഡിയോയില്‍ രണ്ടു ചെറിയക്കുട്ടികളെ കാണാനാകും. അവര്‍ കാര്‍ത്തിക് സൂര്യയുടെ അവതരണം കാണുന്നതും പിന്നീട് പൊട്ടിയ ടിവിയുടെ മുകളിലിരുന്ന് കളിക്കുന്നതും കാണാം. ‘ഉഫ് ബമ്പര്‍ ചിരി ഫാന്‍സാണെന്നു തോന്നുന്നു’ എന്ന അടിക്കുറിപ്പോടെ ഷെയര്‍ ചെയ്ത വീഡിയോ പകര്‍ത്തിയത് ആരാണെന്നു പോസ്റ്റിനു താഴെ കമന്റു ചെയ്യണമെന്നും കാര്‍ത്തിക് സൂര്യ ആവശ്യപ്പെട്ടിട്ടുണ്ട്.
“പിള്ളേർ ഇതൊക്കെ ഒപ്പിച്ച് വച്ചിട്ടും ആ വീഡിയോ എടുത്ത് ഇടാൻ കാണിച്ച ആ മനസ്സുണ്ടല്ലോ, ഊഫ് നമോവാകം മച്ചാനേ,” കാർത്തിക് കുറിച്ചു. ‘ഫാന്‍സ് പവര്‍’, ‘ പലതരം ഫാന്‍സിനെ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഇതുപോലെ’ എന്ന രസകരമായ കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
മഞ്ജു പിളള, സാബുമോന്‍, നസീര്‍ സംക്രാന്തി എന്നിവര്‍ വിധിക്കര്‍ത്താക്കളായി എത്തുന്ന ‘ഒരു ചിരി, ഇരു ചിരി, ബമ്പര്‍ ചിരി’ എന്ന ഷോയുടെ പ്രൊഡ്യൂസര്‍ സതീഷ്‌കുമാറാണ്.