scorecardresearch

Onam 2022 Television Premieres: മലയാള ടെലിവിഷൻ ചാനലുകളിലെ ഓണചിത്രങ്ങൾ

വിവിധ ചാനലുകളിലായി ഓണത്തിന് സംപ്രേക്ഷണം ചെയ്യുന്ന പുത്തൻ പുതിയ സിനിമകൾ

Onam 2022 Television Premieres: മലയാള ടെലിവിഷൻ ചാനലുകളിലെ ഓണചിത്രങ്ങൾ

തീയറ്ററുകളില്‍ ഓണചിത്രങ്ങള്‍ നിറയുമ്പോള്‍ ടെലിവിഷന്‍ പ്രീമിയറുകളുമായി മലയാളത്തിലെ പ്രമുഖ ചാനലുകളും എത്തുകയാണ്. ഓണത്തിന് വ്യത്യസ്ത പരിപാടികളോടൊപ്പം പുതു ചലച്ചിത്ര കാഴ്ച്ചയും ഒരുക്കുകയാണ് മലയാള ചാനലുകള്‍. ഏഷ്യാനെറ്റ്, സൂര്യ, സീ കേരളം എന്നീ ചാനലുകളില്‍ ഓണത്തിന്
സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

Asianet Onam Movies: ഏഷ്യാനെറ്റിലെ ഓണചിത്രങ്ങൾ

ഉത്രാട ദിനത്തില്‍ രാവിലെ 9 ന് മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ ,വൈകുന്നേരം 4 ന് ബിജു മേനോന്‍- മഞ്ജു വാര്യര്‍ ചിത്രം ‘ ലളിതം സുന്ദരം’, രാത്രി 8 ന് മമ്മൂട്ടിയുടെ ‘ ഭീഷ്മപര്‍വ്വം’ എന്നിവ പ്രേക്ഷകര്‍ക്കായി ഒരുങ്ങുന്നുണ്ട്.

സെപ്തംബര്‍ 8 ന് രാവിലെ 9 മണിക്ക് വീനിത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ്,കല്ല്യാണി, ദര്‍ശന എന്നിവര്‍ അഭിനയിച്ച ‘ ഹൃദയം’ സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് രാജമൗലി ചിത്രം ‘ ആര്‍ ആര്‍ ആര്‍’ , രാത്രി 7 ന് മോഹന്‍ലാല്‍-പ്രിത്വിരാജ് ചിത്രം ‘ ബ്രോ ഡാഡി’ എന്നിയാണ് ഏഷ്യാനെറ്റ് ഓണദിനത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രങ്ങള്‍.

Surya TV Onam Movies: സൂര്യയിലെ ഓണചിത്രങ്ങൾ

ഓണസമ്മാനമായി സൂര്യ ടി വി പ്രേക്ഷകര്‍ക്ക് നല്‍കുന്നത് ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങള്‍ തന്നെയാണ്. പ്രിത്വിരാജ് ചിത്രം ‘ ജനഗണമന’ , തമിഴകത്തിലെ സൂപ്പര്‍ താരം സൂര്യയുടെ ‘ എതിര്‍ക്കും തുണിന്തവന്‍’ എന്നിവയാണ് സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ഓണചിത്രങ്ങള്‍. ‘ജോ ആന്‍ഡ് ജോ’ , ‘ കടുവ’ എന്നിവയുടെ സംപ്രേഷണ അവകാശം സൂര്യ നേടിയിട്ടുണ്ട്. പക്ഷെ ഇവ ഓണചിത്രമായി വരുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Zee Keralam Onam Movies: സീ കേരളത്തിലെ ഓണചിത്രങ്ങൾ

മെഗാ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ സ്‌പൈഡര്‍മാന്‍ നോവേ ഹോം’ ആദ്യമായി മലയാള ടെലിവിഷനില്‍ ഓണക്കാലത്ത് എത്തുന്നു. സെപ്തംബര്‍ 4 രാത്രി 7 ന് സൂപ്പര്‍ ഹിറ്റ് ചിത്രം ‘ കെ ജി എഫ് 2’ സംപ്രേഷണം ചെയ്യും.

Mazhavil Manorama Onam Movies: മഴവിൽ മനോരമയിലെ ഓണചിത്രങ്ങൾ

മകൾ, പ്രിയൻ ഓട്ടത്തിലാണ്, പത്താം വളവ്, ജോൺ ലൂതർ എന്നിവയാണ് ഓണനാളുകളിൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ഓണചിത്രങ്ങൾ.

Amritha Onam Movies: അമൃത ടിവിയിലെ ഓണചിത്രങ്ങൾ

ഉപചാരപൂർവ്വം ഗുണ്ടാജയൻ (സെപ്റ്റംബർ 7), മേപ്പടിയാൻ (സെപ്റ്റംബർ 8), സണ്ണി (സെപ്റ്റംബർ 10) എന്നിവയാണ് അമൃത ടിവിയിലെ ഓണചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Onam movies 2022 on malayalam channels asianet surya tv mazhavil manorama

Best of Express