മലയാളികൾക്ക് വളരെ വ്യത്യസ്തമായൊരു ഓണക്കാലമാണ് ഇത്. ആഘോഷപ്പൊലിമയോ ആൾക്കൂട്ട ആരവങ്ങളോ ഇല്ലാതെ സാമൂഹിക അകലം പാലിച്ച്, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ മലയാളിയുടെ ഓണം. കോവിഡ് ഭീതിയ്ക്ക് ഇടയിലും പ്രത്യാശയോടെ ഓണക്കാലത്തെ നോക്കികാണുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളും. ഓണത്തിന്റെ ഓളമുളള ചിത്രങ്ങൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ.

അശ്വതി ശ്രീകാന്ത്, സ്വാസിക, ലക്ഷ്മി അസർ, ഉമ നായർ, അവതാരകൻ ജീവ, റെബേക്ക സന്തോഷ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

Onam series:- @sijukollamm Special credits:- @canon_pilot

A post shared by Lekshmi Pramod (@laxmi_azar) on

 

View this post on Instagram

 

Happy uthradam

A post shared by mumanair@gmail.com (@umanair_actress.official) on

ലോക്ക്ഡൗണിനും കോവിഡ് അനിശ്ചിതത്വത്തിനും ഇടയിൽ വീണ്ടും സീരിയൽ ചിത്രീകരണം പുനരാരംഭിച്ച സന്തോഷത്തിലാണ് ടെലിവിഷൻ താരങ്ങൾ. അപ്രതീക്ഷിതമായ ലോക്ക്ഡൗൺ മൂലം വലിയ പ്രതിസന്ധികളിലൂടെയായിരുന്നു പലരുടെയും ജീവിതം കടന്നു പോയികൊണ്ടിരുന്നത്. വീണ്ടും ടെലിവിഷൻ ഇൻഡസ്ട്രി സജീവമാകുന്ന സന്തോഷത്തിലാണ് താരങ്ങൾ.

Read more: നിർമ്മലയെ പോലെ ക്ഷമയില്ല, അത്ര നല്ല മരുമകളുമല്ല; ‘വാനമ്പാടി’ താരം ഉമാ നായര്‍ അഭിമുഖം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook