Ultimate TV and OTT guide: Where to watch Onam special shows and movies: പൂക്കളമൊരുക്കലും സദ്യവട്ടങ്ങളുമായി കേരളക്കരയിലെ വീടുകളെല്ലാം ഓണാഘോഷത്തിന്റെ തിരക്കുകളിലാവുമ്പോൾ ടെലിവിഷനുകളിലും ഓണപരിപാടികളുടെ ബഹളമായിരിക്കും. താരങ്ങളുടെ ഓണക്കാല ഓർമ്മകളും വിശേഷങ്ങളും പ്രത്യേക ഓണപരിപാടികളും ഓണം പാചക പ്രോഗാമുകളുമെല്ലാമായി ഓരോ ടെലിവിഷൻ ചാനലുകളും ഓണക്കാലത്ത് പ്രത്യേക പരിപാടികൾ പ്രക്ഷേപണം ചെയ്യുക പതിവാണ്. പുത്തന്‍ സിനിമകളുടെ പ്രീമിയര്‍ ഷോകളാണ് ഓണക്കാല ചാനൽ പരിപാടികൾക്കിടയിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാർ.

ഈ വർഷവും നിരവധി പുതുപുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ഓണ സമ്മാനമായി ചാനലുകൾ ഒരുക്കിയിരിക്കുന്നത്. ആദ്യമായി ടെലിവിഷനിൽ റിലീസിനൊരുങ്ങുന്ന കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, സൂഫിയും സുജാതയും, കണ്ണും കണ്ണും കൊള്ളയടിതാൾ , കപ്പേള , പെട്രോമാസ് , പെൻഗിൻ, പൊന്മകൾ വന്താൽ എന്നു തുടങ്ങി നിരവധി ചിത്രങ്ങളാണ് വിവിധ ചാനലുകളിലായി ടെലിവിഷൻ പ്രീമിയറായി സംപ്രേക്ഷണം ചെയ്യുന്നത്.

Read more: Onam 2020: എല്ലാ നായികമാരും ഒന്നിച്ച്; സീരിയൽ താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങൾ

Onam Television Premiere Movies and Special Programs 2020: Asianet: ഏഷ്യാനെറ്റ്

വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നുമായാണ് ഏഷ്യാനെറ്റ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ വിവിധപരിപാടികളുമായി എത്തുന്ന ‘ലാലോണം നല്ലോണം’ ആണ് ഇവയിൽ പ്രധാനം. മോഹൻലാൽ രാവണനും കുംഭകർണനും വിഭീഷണനുമായി വേഷപ്പകർച്ച നടത്തുന്ന നാടകം ‘ലങ്കാലക്ഷ്മിയും’, പ്രശസ്തഗായകരായ സിതാര , സച്ചിൻ വാരിയർ , നജിം അർഷാദ് , നേഹ വേണുഗോപാൽ , നിഷാദ് , രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും , പ്രയാഗ മാർട്ടിനും ആര്യ ദയാലും ചേർന്നൊരുക്കുന്ന ‘അന്താക്ഷരി’, മോഹൻലാൽ , ഹണി റോസ് , പ്രയാഗ മാർട്ടിൻ , അനുശ്രീ , ദുർഗ , നിഖില വിമൽ , രചന നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന ഡാൻസുകളും വള്ളപ്പാട്ടും വള്ളസദ്യയും, പ്രശസ്ത മെന്റലിസ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോയും നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്നുമൊക്കെയായി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയാണ് ‘ലാലോണം നല്ലോണം’.

ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചലച്ചിത്രം ‘കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്’ ഓണം ദിനത്തിൽ സംപ്രേഷണം ചെയ്യും. മലയാളസിനിമ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചിത്രം ടെലിവിഷനിൽ റിലീസിനൊരുങ്ങുന്നത്. ജയസൂര്യ മുഖ്യകഥാപാത്രമായി എത്തുന്ന ‘സൂഫിയും സുജാതയും’, ദുൽഖർ സൽമാൻ നായകനാകുന്ന കണ്ണും കണ്ണും കൊള്ളയടിതാൾ , കപ്പേള , പെട്രോമാസ് , പെൻഗിൻ, പൊന്മകൾ വന്താൽ എന്നീ ചിത്രങ്ങളുടെ ടെലിവിഷൻ പ്രീമിയർ ഷോയ്ക്ക് ഒപ്പം ഫോറൻസിക് , ഗീതാഗോവിന്ദം , ട്രാൻസ് എന്നിവയും ഈ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

Read more: Onam 2020: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം

Onam Television Premiere Movies and Special Programs 2020: Kairali: കൈരളി

ആഗസ്റ്റ് 30,31, സെപ്റ്റംബർ 1,2 എന്നീ ദിവസങ്ങളിൽ കൈരളിയിൽ സംപ്രേഷണം ചെയ്യുന്ന പ്രധാന ചിത്രങ്ങൾ.

ഗൗതമന്റെ രഥം

ആഗസ്റ്റ് 30, ഞായർ- ഉച്ചയ്ക്ക് 12.30
പുനഃസംപ്രേഷണം (സെപ്റ്റംബർ 2- രാത്രി 7 മണിയ്ക്ക്)

കോടി

ആഗസ്റ്റ് 30, ഞായർ- വൈകിട്ട് ആറ് മണിയ്ക്ക്
പുനഃസംപ്രേഷണം (ആഗസ്റ്റ് 31 തിങ്കൾ- ഉച്ചയ്ക്ക് 12.30ന്)

24
ആഗസ്റ്റ് 31തിങ്കൾ- വൈകിട്ട് 6.30ന്
പുനഃസംപ്രേഷണം (സെപ്റ്റംബർ 1 ചൊവ്വാഴ്ച- 12.30ന്)

പായുംപുലി
സെപ്റ്റംബർ 1 ചൊവ്വാഴ്ച- വൈകിട്ട് 6.30ന്
പുനഃസംപ്രേഷണം (സെപ്റ്റംബർ 2 – ഉച്ചയ്ക്ക് 12 മണിയ്ക്ക്)

Onam Television Premiere Movies and Special Programs 2020: Zee Keralam: സീ കേരളം

സീ കേരളത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രത്യേക പരിപാടി ‘ഓണം ബംപര്‍’ ആദ്യ എപിസോഡ് ശനിയാഴ്ച വൈകീട്ട് ആറിന് സംപ്രേഷണം ചെയ്യും. ജനപ്രിയ ഷോ ആയ ‘ഫണ്ണി നൈറ്റ്‌സി’ന്റെ പ്രത്യേക ഓണപ്പതിപ്പ് ‘ഫണ്ണി നൈറ്റ്‌സ് ഓണപ്പൂരം’ ശനിയാഴ്ച ഏഴു മണിക്കു പ്രേക്ഷകരുടെ മുന്നിലെത്തും.

ഓഗസ്റ്റ് 30ന് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന ‘കുട്ടിമാമ’യുടെ ആഗോള ടിവി റിലീസ് ഉച്ചയ്ക്ക് 12 മണിക്ക് കാണാം. ആസിഫലിയും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തുന്ന ‘അവരുടെ രാവുകള്‍’ വൈകീട്ട് മൂന്നിന് സംപ്രേഷണം ചെയ്യും. തിരുവോണ ദിവസമായ ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പ്രണയ ചിത്രമായ ‘ടു സ്റ്റേറ്റ്സ്’ സംപ്രേഷണം ചെയ്യും.

Read more: Onam 2020: ഓണസദ്യ അറിയേണ്ടതെല്ലാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook