പെൺകരുത്തിന്റെ പുതിയ ചരിത്രമെഴുതാൻ പരമ്പര ‘സാന്ത്വനം’ ഇന്നു മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിഅമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവിയുടെയും ഭർത്താവ് സത്യനാഥന്റെയും കഥ പറയുന്ന ‘സാന്ത്വനം’ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു കുടുബപരമ്പരയായിരിക്കും സാന്ത്വനം.

ചിപ്പി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ രാജീവ് നായർ, ലക്ഷ്മി, ഗിരീഷ് നമ്പ്യാർ, സജിൻ, അംബിക, അപ്സര തുടങ്ങിയവർ കഥാപാത്രങ്ങളായി എത്തുന്നു.

‘സാന്ത്വനം’ മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7 നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

Read Here: Paadatha Painkili: കൺമണിയുടെ കഥയുമായി പാടാത്ത പൈങ്കിളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook