/indian-express-malayalam/media/media_files/2025/10/03/new-malayalam-ott-release-fresh-movies-to-watch-online-2025-10-03-13-13-41.jpg)
New Malayalam OTT Releases
/indian-express-malayalam/media/media_files/2025/09/29/sahasam-ott-release-date-platform-2025-09-29-19-08-22.jpg)
Sahasam OTT: സാഹസം ഒടിടി
21 ഗ്രാം എന്ന സിനിമയ്ക്കു ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം ഒടിടിയിൽ കാണാം. അജു വർഗീസ്, നരേൻ, ബാബു ആന്റണി, ശബരീഷ് വർമ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സ ജോസഫ്, ജീവ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻസലിം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സൺനെക്സ്റ്റിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/03/aalorukkam-ott-2025-10-03-11-26-13.jpg)
Aalorukkam OTT: ആളൊരുക്കം
ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത 'ആളൊരുക്കം' ഒടിടിയിലെത്തി. സാമൂഹ്യ പ്രസക്തിക്കുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഓട്ടന്തുള്ളല് കലാകാരനായ പപ്പു പിഷാരടിയുടെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/09/30/thaal-ott-release-date-platform-2025-09-30-14-43-39.jpg)
Thaal OTT: താൾ
നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായ 'താൾ' എന്ന ചിത്രം മനോരമ മാക്സിൽ കാണാം. ആൻസൺ പോളിനൊപ്പം രാഹുൽ മാധവ്, ആരാധ്യ ആൻ., രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ, വൽസാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/10/03/oru-vadakkan-pranaya-parvam-ott-2025-10-03-12-44-46.jpg)
Oru Vadakkan Pranaya Parvam OTT: ഒരു വടക്കൻ പ്രണയപർവ്വം
വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്ത 'ഒരു വടക്കന്‍ പ്രണയ പര്‍വ്വം' ഒടിടിയിലെത്തി. സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന് മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്സണ് ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍, അനുപമ വി.പി. എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/09/22/checkmate-2025-09-22-17-16-13.jpg)
Checkmate OTT: ചെക്ക്മേറ്റ്
അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത ‘ചെക്ക്മേറ്റ്’ ഒടിടിയിൽ. സി5 ലൂടെയാണ് ചെക്ക്മേറ്റ് ഒടിടിയിലെത്തിയത്. ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
/indian-express-malayalam/media/media_files/2025/08/26/maine-pyar-kiya-release-2025-08-26-14-35-28.jpg)
Maine Pyar Kiya OTT: മേനേ പ്യാർ കിയ
ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന് എന്നിവർ പ്രധാന വേഷത്തിലെത്തിയ 'മേനേ പ്യാര് കിയ' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. അസ്കര്‍ അലി, മിദൂട്ടി, അര്ജുന്, ജഗദീഷ് ജനാര്ദ്ദനന്, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന് കിംഗ്സ്ലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജീവിന് റെക്സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/10/01/mehfil-2025-10-01-18-06-32.jpg)
Mehfil OTT: മെഹ്ഫിൽ
മുകേഷ്, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മെഹ്ഫിൽ' ഒടിടിയിൽ എത്തി. മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, കൈലാഷ്, സിദ്ധാർത്ഥ് മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാൽ, മനോജ് ഗോവിന്ദൻ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/09/24/kalaratri-ott-release-2025-09-24-14-51-17.jpg)
Kalaratri OTT: കാളരാത്രി
ആനന്ദ് രൃഷ്ണരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'കാളരാത്രി'. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. പുതുമുഖ താരങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവ പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/09/26/apoorva-puthranmaar-2025-09-26-21-18-35.jpg)
Apoorva Puthranmaar OTT: അപൂർവ്വ പുത്രന്മാർ
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എൽ, ശ്രീജിത്ത് സംവിധാനം ചെയ്ത 'അപൂർവ്വ പുത്രന്മാർ' ഒടിടിയിൽ എത്തി. പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെകൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ, ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.